കാഞ്ഞങ്ങാട് ∙ മദ്യപിച്ച് വാഹനമോടിച്ച കേസിൽ ഹാജരാകാൻ പ്രതിക്കു പകരം മറ്റൊരാളെത്തിയത് കോടതി കയ്യോടെ പൊക്കി. മദ്യപിച്ച് വാഹനമോടിച്ച കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് ഹൈക്കോടതി നിർദേശപ്രകാരം ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഒന്നിൽ സംഘടിപ്പിച്ച അദാലത്തിലാണ് നാടകീയ സംഭവങ്ങളുണ്ടായത്.നേരത്തേ പല കേസുകളിലും ജാമ്യം നിന്നിട്ടുള്ളയാളെ തിരിച്ചറിഞ്ഞ ജീവനക്കാർ പേര് ചോദിച്ചപ്പോൾ ഇയാൾ അറിയാതെ സ്വന്തം പേര് പറയുകയായിരുന്നു.
ആൾമാറാട്ടം തിരിച്ചറിഞ്ഞ കോടതിയുടെ നിർദേശപ്രകാരം പ്രഭാകരനെന്നയാൾക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു.
കേസിലെ അഭിഭാഷകയുടെ മറ്റു മൂന്നുകേസുകളിലെ പ്രതികൾ ഇതിനിടെ മുങ്ങി. ഇവരും പകരക്കാരാണെന്നു സംശയംതോന്നിയതോടെ അഭിഭാഷകയുടെ മറ്റുകേസുകൾ കോടതി പരിഗണിച്ചില്ല.
മദ്യപിച്ച വാഹനമോടിച്ച കേസുകളിൽ 10,000 രൂപയാണ് പിഴ. കേസുകൾ തീർപ്പാക്കുന്നതിന്റെ ഭാഗമായി 500 രൂപയും കോടതി പിരിയുംവരെ തടവുമാണ് ശിക്ഷ.
സംഭവത്തിൽ അഭിഭാഷകയുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

