കാസർകോട് ∙ എകെഎസ്ഡിഎ (ഓൾകേരള സ്പോർട്സ് ഗുഡ്സ് ഡീലേഴ്സ് അസോസിയേഷൻ) സംസ്ഥാന കമ്മിറ്റി മലയാള മനോരമയും ഫെഡറൽ ബാങ്കുമായി ചേർന്ന് നടത്തുന്ന ലഹരിവിരുദ്ധ ക്യാംപെയ്നിന്റെ ഭാഗമായി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. എട്ട് അക്കാദമികളിൽ നിന്നായി പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികളാണ് മത്സരിച്ചത്.
ഉപ്പള സിറ്റിസൻ അക്കാദമി ചാംപ്യൻമാരായി. കാസർകോട് എസ്എ അക്കാദമി റണ്ണറപ്പ് ആയി.
മുഖ്യാതിഥിയായ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് രഘുനാഥ് ട്രോഫിയും കാഷ് അവാർഡും കൈമാറി.
റണ്ണേഴ്സ് അപ്പായ ടീമിനുള്ള ട്രോഫിയും കാഷ് അവാർഡും എകെഎസ്ഡിഎ ജില്ലാ ജനറൽ സെക്രട്ടറി അൻസാർ സ്പോർട്സ് ഗാലറി നൽകി.മികച്ച കളിക്കാർക്കുള്ള പ്രോത്സാഹന സമ്മാനങ്ങൾ നസ്റുല്ലാഹ് സ്പോർട്സ് ഗാലറിയും നാഷനൽ സ്പോർട്സ് ക്ലബ് വൈസ് പ്രസിഡന്റ് ടിഎം അബ്ദുൽ റഹ്മാനും കളിക്കാർക്ക് കൈമാറി. നാഷനൽ സ്പോർട്സ് ക്ലബ് ജനറൽ സെക്രട്ടറി അൻവർ, ജോയിന്റ് സെക്രട്ടറി കമറുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

