കാസർകോട്∙ കേരള പൊലീസും മലയാള മനോരമയും ആലിബൈ സൈബർ ഫൊറൻസിക്സും ചേർന്ന് എസ്പിസി കെഡറ്റുകൾക്കും വിദ്യാർഥികൾക്കുമായി നടത്തുന്ന സൈബർ സുരക്ഷാ ബോധവൽക്കരണ പദ്ധതി ‘കിഡ്സ് ഗ്ലോവിനു’ ജില്ലയിൽ തുടക്കമായി. സൈബർ കുറ്റകൃത്യങ്ങളിൽ കുട്ടികളും ഉൾപ്പെടുന്ന പ്രവണത കൂടുകയാണെന്നും ഓൺലൈനിന്റെ ചതിക്കുഴികൾ വിദ്യാർഥികൾ തിരിച്ചറിയണമെന്നും പദ്ധതി ഉദ്ഘാടനം ചെയ്ത ജില്ലാ പൊലീസ് മേധാവി ബി.വി.വിജയ് ഭരത് റെഡ്ഡി അഭിപ്രായപ്പെട്ടു.
കാസർകോട് എഎസ്പി ഡോ.എം.നന്ദഗോപൻ അധ്യക്ഷത വഹിച്ചു.
അഡിഷനൽ എസ്പിയും എസ്പിസി ജില്ലാ നോഡൽ ഓഫിസർ സി.എം.ദേവദാസൻ, മലയാള മനോരമ സർക്കുലേഷൻ ഡപ്യൂട്ടി മാനേജർ പി.ജെ.മാത്യുസ്, ആലിബൈ സൈബർ ഫൊറൻസിക്സ് മാനേജർ ജിതിൻ കൃഷ്ണൻ, സോഷ്യൽ പൊലീസ് ഡിവിഷൻ ജില്ലാ കോഓർഡിനേറ്റർ പി.കെ.രാമകൃഷ്ണൻ എസ്പിസി കോർ കമ്മിറ്റി കൺവീനർ ഗോപീകൃഷ്ണൻ, എസ്പിസി അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫിസർ ടി.തമ്പാൻ, സൈബർ ക്രൈം സ്റ്റേഷൻ എസ്ഐമാരായ പി.രവീന്ദ്രൻ, കെ.ബി.ഷിനു എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ എസ്പിസിക്ക് നേതൃത്വം നൽകുന്ന അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

