തൃക്കരിപ്പൂർ ∙ അള്ളട സ്വരൂപത്തിന്റെ അധിപൻ ഉദിനൂർ ക്ഷേത്രപാലകന്റെ സന്നിധിയിൽ എത്തുന്നവരുടെ കാഴ്ചയെ കുളിരണിയിക്കുന്നതാണ് പ്രവേശന കവാടത്തിലെ ആകർഷകമായ കുളവും ടൂറിസം വകുപ്പ് പുനർനിർമിച്ച ചെന്തമരക്കുളവും പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായ സവിശേഷതയുള്ള പടിഞ്ഞാറെ കൊട്ടാരവും.
ഇതിനൊപ്പം ചെണ്ടുമല്ലി പൂക്കളും ചന്തം ചാർത്തി വിടർന്നതോടെ ക്ഷേത്രമുറ്റവും പരിസരവും സൗന്ദര്യപൂർണം.
തൃക്കരിപ്പൂർ രാമവില്യം കഴകത്തിലെ ദേവനർത്തകൻ പി.പി.പത്മനാഭൻ വെളിച്ചപ്പാടിന്റെ പരിചരണവും സമർപ്പണവുമാണ് ചെണ്ടുമല്ലിത്തോട്ടം. ചുവപ്പും മഞ്ഞയും നിറത്തിലെ പൂക്കൾ ക്ഷേത്രപരിസരത്ത് വർണം ചാർത്തി കാറ്റിൽ തലയാട്ടുന്നുണ്ട്.
ദേവസന്നിധിയിലെ ഇടവേളകളിൽ വീണുകിട്ടുന്ന സമയം ഉപയോഗിച്ചാണ് വെളിച്ചപ്പാട് വീട്ടിനരികിലെ ക്ഷേത്രപാലക ക്ഷേത്ര പരിസരത്ത് ചെണ്ടുമല്ലി വിരിയിച്ചത്.
പൊലിമയേറിയ ക്ഷേത്രത്തിന്റെ പ്രാധാന്യത്തിനൊപ്പം കാഴ്ചഭംഗി പകർന്നു കുളങ്ങളും കൊട്ടാരവും ചെണ്ടുമല്ലിത്തോട്ടവും തലയുയർത്തി നിൽക്കുമ്പോൾ കേരളത്തിനകത്തും പുറത്തു നിന്നുമായി ചിത്രീകരണത്തിനു എത്തുന്നവരുടെ എണ്ണവും പെരുകി. കാഴ്ചക്കാർക്കൊപ്പം വീഡിയോ–ഫോട്ടോഗ്രാഫർമാരുടെ പ്രധാന ഇടമാണിപ്പോൾ ഉദിനൂർ കൂലോം പരിസരം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]