വെള്ളരിക്കുണ്ട് ∙ റോഡരികിൽ അലക്ഷ്യമായി കൂട്ടിയിടുന്ന വൈദ്യുതത്തൂണുകളും മരങ്ങളും ഗതാഗത തടസ്സമുണ്ടാക്കുന്നതായി പരാതി. ആവശ്യമായ വീതിയില്ലാത്ത കൊടുംവളവുകളിൽപോലും മരങ്ങളും വൈദ്യുതത്തൂണുകളും അടുക്കിവച്ചത് കാണാം.
പലപ്പോഴും ഇത് വാഹനാപകടങ്ങൾക്കും കാരണമാകുന്നു. മരാമത്ത് റോഡരികിലും ഗ്രാമീണറോഡുകളിലും ഇതു പതിവുകാഴ്ചയായി മാറി.
പരാതി ലഭിച്ചാൽപോലും അധികൃതർ ഇതിനെതിരെ നടപടി എടുക്കാറില്ലെന്നും ആക്ഷേപമുണ്ട്. അപകടഭീഷണി ഉയർത്തുന്ന റോഡരികിലെ ഇത്തരം നടപടികൾ കർശനമായി നിയന്ത്രിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]