മഞ്ചേശ്വരം ∙ ഒരു വർഷം മുൻപ് ഉപ്പളയിലെ വീട്ടിൽനിന്നു ലക്ഷക്കണക്കിനു രൂപ വിലമതിക്കുന്ന മാരകമായ ലഹരി ഉൽപന്നങ്ങൾ പിടികൂടിയ കേസിൽ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ കടങ്ങോട്ട് നെല്ലിപ്പറമ്പിൽ വീട്ടിൽ എൻ.എം.ഷറഫുദ്ദീനാണ് (34) അറസ്റ്റിലായത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
2024 സെപ്റ്റംബർ 20നു വൈകിട്ടാണ് ഉപ്പള മുളിഞ്ചെ പത്വാടിയിലെ വീട്ടിൽനിന്ന് 3.407 കിലോഗ്രാം എംഡിഎംഎയും 642.65 ഗ്രാം കഞ്ചാവും 96.65 ഗ്രാം കൊക്കെയ്ൻ, 30 ലഹരി ഗുളികകൾ എന്നിവ പൊലീസ് പിടികൂടിയത്. വീട്ടിലെ താമസക്കാരനായ ഉപ്പള മുളിഞ്ചെ പത്വാടി അൽഫലാഹ് മൻസിൽ അഷ്കർ അലി (26) നേരത്തെ അറസ്റ്റിലായിരുന്നു.
ഇയാളുടെ സുഹൃത്താണ് അറസ്റ്റിലായ എൻ.എം.ഷറഫുദ്ദീൻ.
സംഭവത്തിനു ശേഷം വിദേശത്തേക്ക് കടന്ന പ്രതി നാട്ടിലേക്ക് വരുന്നതിനിടെ കോഴിക്കോട് കരിപ്പൂർ എയർപോർട്ടിൽ എൽഒസി പ്രകാരം തടഞ്ഞുവച്ച് വിവരം അറിയിച്ചതിനെ തുടർന്നു മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഡിവൈഎസ്പി സി.കെ.സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു കേസ് അന്വേഷിക്കുന്നത്.
2024 ഒക്ടോബർ 30നു മേൽപറമ്പ് പൊലീസ് കൈനോത്ത്നിന്ന് 49.33 ഗ്രാം എംഡിഎംഎയുമായി കർണാടക മൂഡിഗരെ സ്വദേശിയും കൊപ്പൽ ബൈത്തുസ്സലാം വീട്ടിൽ അബ്ദുൽറഹ്മാനെ (രവി–28) അറസ്റ്റ് ചെയ്തിരുന്നു.
ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനായി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടത്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് ഉപ്പള പത്വാടിയിലെ അഷ്കർ അലിയിൽ നിന്നാണെന്ന വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഉപ്പളയിൽ അന്നു പരിശോധന നടത്തിയത്.
മേൽപറമ്പ് ഇൻസ്പെക്ടർ ആയിരുന്ന എ.സന്തോഷ്കുമാർ, മഞ്ചേശ്വരം എസ്ഐ കെ.കെ.നിഖിൽ എന്നിവരുടെ സംഘമാണ് അന്നു വീട്ടിൽ പരിശോധന നടത്തി ലഹരിമരുന്നു പിടികൂടിയത്. ഉപ്പളയിലെ ഇരുനില വീട്ടിലെ ഒരു കിടപ്പുമുറിയിൽ അലമാരയിലും മറ്റുമായി വിവിധ കാർബോർഡ് പെട്ടികളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ലഹരി ഉൽപനങ്ങൾ. കേരളത്തിലെയും കർണാടകയിലെയും വിവിധയിടങ്ങളിലേക്ക് എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ കടത്തു സംഘത്തിലെ കണ്ണിയാണ് അറസ്റ്റിലായ ഷറഫുദ്ദീൻ എന്നു പൊലീസ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

