മൊഗ്രാൽ ∙ ജില്ലാ സ്കൂൾ കലോത്സവത്തിൽ സ്റ്റേജിതര മത്സരങ്ങൾ ഇന്നും നാളെയുമായി മൊഗ്രാൽ ജിവിഎച്ച്എസ്എസിൽ നടക്കും. ജില്ലയിലെ 7 ഉപജില്ലകളിൽ നിന്നായി എണ്ണൂറോളം വിദ്യാർഥികൾ പങ്കെടുക്കും.
സ്കൂളിലെ 8 ക്ലാസ് മുറികളിലാണ് മത്സരങ്ങൾക്കായി വേദി ഒരുക്കിയിരിക്കുന്നത്. ആദ്യമായിട്ടാണ് ജില്ലാ കലോത്സവം 2 ഘട്ടങ്ങളിലായി നടത്തുന്നത്.
കലോത്സവം നടത്തുന്നതിനായി ജില്ലാ പഞ്ചായത്ത് തീരുമാനിച്ച സ്കൂൾ ഒരു തവണ മാറ്റിയിരുന്നു. മത്സര തീയതിയിൽ 3 തവണയും മാറ്റം വരുത്തി.
സ്റ്റേജിതര –സ്റ്റേജിന മത്സരങ്ങൾ 2 ഘട്ടങ്ങളിലായി നടത്തുന്നതിനാൽ ആവേശം അൽപം കുറഞ്ഞിട്ടുണ്ട്.
സംഘാടകസമിതികളുടെയും സബ് കമ്മിറ്റികളുടെയും ചെയർമാൻ ഉൾപ്പെടെയുള്ള ഭാരവാഹികൾ തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരക്കിലാണ്. ഇന്നും നാളെയുമായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാനെത്തുന്ന മത്സരാർഥികൾക്ക് എല്ലാവിധ സഹായങ്ങളും നൽകാൻ സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും പിടിഎ–മദർപിടിഎ കമ്മിറ്റി ഭാരവാഹികളും അംഗങ്ങളും സജീവമായി രംഗത്തുണ്ട്.
ഇന്നത്തെ മത്സരങ്ങൾ:
റൂം നമ്പർ 1: ചിത്രരചന പെൻസിൽ യുപി, എച്ച്എസ്, എച്ച്എസ്എസ് 9.30, ചിത്രരചന ജലച്ചായം യുപി, എച്ച്എസ്, എച്ച്എസ്എസ് 11.30, ചിത്രരചന ഓയിൽ കളർ എച്ച്എസ്, എച്ച്എസ്എസ് 2.00. റൂം നമ്പർ 2.
ഉപന്യാസം ഉർദു എച്ച്എസ്, എച്ച്എസ്എസ് 9.30, കവിതാരചന ഉർദു യുപി, കഥാരചന ഉർദു എച്ച്എസ്, എച്ച്എസ്എസ് 11.30, കവിതാരചന ഉർദു എച്ച്എസ്, എച്ച്എസ്എസ് 2.00.
റൂം നമ്പർ 3: കൊളാഷ് എച്ച്എസ്എസ് 9.30, കാർട്ടൂൺ എച്ച്എസ്, എച്ച്എസ്എസ് 11.30. റൂം നമ്പർ 4 (സംസ്കൃതം): കഥാരചന എച്ച്എസ്, എച്ച്എസ്എസ്, യുപി 9.30, ഉപന്യാസം യുപി, എച്ച്എസ്, എച്ച്എസ്എസ്.
റൂം നമ്പർ 5 (സംസ്കൃതം): സമസ്യാപൂരണം യുപി എച്ച്എസ് 9.30, പ്രശ്നോത്തരി യുപി 11.30, എച്ച്എസ് 2.00.
റൂം നമ്പർ 6 (ഹിന്ദി): ഉപന്യാസം എച്ച്എസ്, എച്ച്എസ്എസ് 9.30, കഥാരചന യുപി, എച്ച്എസ്, എച്ച്എസ്എസ് 11.30, കവിതാരചന എച്ച്എസ്, എച്ച്എസ്എസ് 2.00. റൂം നമ്പർ 7 (കന്നഡ): കവിതാരചന എച്ച്എസ്, യുപി, എച്ച്എസ്എസ് 9.30, കഥാരചന യുപി, എച്ച്എസ്, എച്ച്എസ്എസ് 11.30, ഉപന്യാസം എച്ച്എസ്, എച്ച്എസ്എസ് 2.00.
റൂം നമ്പർ 8 (ഉർദു): ക്വിസ് യുപി 9.30, എച്ച്എസ്എസ് 11.30.
സ്വാഗത ഗാനം ക്ഷണിച്ചു
മൊഗ്രാൽ ∙ ജില്ലാ സ്കൂൾ കലോത്സവ ഉദ്ഘാടന വേദിയിൽ അവതരിപ്പിക്കാനുള്ള സ്വാഗത ഗാനം എഴുതി സംഗീതം ചെയ്ത സൃഷ്ടികൾ ക്ഷണിക്കുന്നു. സൃഷ്ടികൾ 5നു രണ്ടു മണിക്കുള്ളിൽ സ്വീകരണ കമ്മിറ്റി കൺവീനറുടെ വാട്സാപ്പ് നമ്പറിലേക്ക് അയക്കണം.
9947196262, 9539094401. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

