ചെറുവത്തൂർ∙ വിശാലമായ പാറപ്പുറത്ത് നിറഞ്ഞ് നിൽക്കുന്ന സ്വർണവർണ പുല്ലുകൾ. തണുപ്പിന്റെ മഞ്ഞ് കണങ്ങൾ നിറയുന്ന പുലരികൾ.
അസ്തമയ സൂര്യന്റെ പൊൻപ്രഭ ചൊരിയുന്ന സന്ധ്യ. ഏതൊരാളുടെയും മനസ്സിൽ കുളിർമ പെയ്യുന്ന ഈ മനോഹര കാഴ്ചകൾ ഇവിടെ വന്നാൽ നിങ്ങൾക്ക് കാണാം.
ദേശീയപാത വികസനത്തിന് വേണ്ടി അശാസ്ത്രീയമായി മണ്ണെടുപ്പ് നടത്തി തകർത്തുകളഞ്ഞ മയിച്ചയിലെ വീരമലയുടെ മുകൾത്തട്ടിന്റെ സൗന്ദര്യമാണിത്.
ദേശീയപാതയിലൂടെ കടന്നുപോകുന്ന എതൊരാളുടെയും മനസ്സിൽ വേദനയുടെ അടയാളമാണ് വീരമല. കേന്ദ്ര–സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ ടൂറിസം പദ്ധതി വരുന്നത് മലയുടെ മുകൾത്തട്ടിലാണ്. സപ്ത ഭാഷാ സംഗമഭൂമിയായ കാസർകോടിനെ അടയാളപ്പെടുത്തുന്നതിന് വേണ്ടി ടൂറിസം മേഖലയിൽ പൈതൃക ഗ്രാമം സ്ഥാപിക്കുകയാണ് ഇവിടെ.
ചരിത്രരേഖകളിൽ പരാമർശിച്ച ഡച്ച് കോട്ടയുടെ അവശിഷ്ടങ്ങൾ ഇന്നും ഇതിന്റെ മുകൾത്തട്ടിൽ ഉണ്ട്.
വശ്യസുന്ദരമായ വീരമലയുടെ മുകൾത്തട്ടിലെ കാഴ്ച കാണാൻ ഇനി എത്ര കാലം കഴിയും എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. മലയുടെ അടിവാരം ദേശീയപാത വികസനത്തിനായി തട്ടിനിരപ്പാക്കി കൊണ്ടിരിക്കുകയാണ്. അറബിക്കടലിന്റെ മുന്നിലേക്ക് പടിഞ്ഞാറ് ഭാഗത്ത് മുഖവുമായി നിന്നിരുന്ന മലയുടെ സൗന്ദര്യം എല്ലാം തകർത്തുകളഞ്ഞു.
ഇനി അവശേഷിക്കുന്നത് സുന്ദരമായ മുകൾത്തട്ട് മാത്രമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

