വിവിധ ജില്ലകളിൽ ആയി നിരവധി ജോലി അവസരങ്ങൾ. നേരിട്ടു ജോലി നേടാൻ അവസരം.
മെഡിക്കല്‍ ഓഫീസര്‍ നിയമനം
മലപ്പുറം ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി താത്കാലികാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷന് എന്നിവയാണ് യോഗ്യത. സൈക്യാട്രിയില്‍ എം.ഡി/ഡി.പി.എം/ഡി.എന്‍.ബി ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. സെപ്റ്റംബര്‍ അഞ്ച് രാവിലെ 10.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) വെച്ച് കൂടിക്കാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483 2736241.
സർക്കാർ സ്ഥാപനത്തിൽ താൽക്കാലിക നിയമനം.
ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ജെൻഡർ സ്പെഷ്യലിസ്റ്റ് തസ്തികയിൽ ഓപ്പൺ, ഇ ടി ബി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത ഒഴിവുകളിലേക്ക് താൽകാലിക നിയമനം നടത്തുന്നു. യോഗ്യത: സോഷ്യൽ വർക്കിലുള്ള ബിരുദം/ ഏതെങ്കിലും ഗവ. സ്ഥാപനത്തിലെ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 40 വയസ്സ്. ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ സെപ്തംബർ നാലിനകം പേര് രജിസ്റ്റർ ചെയ്യണം.
ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ അക്കൗണ്ടന്റ് ആവാം.
ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ അക്കൗണ്ടന്റ് തസ്തികയില്‍ കരാര്‍ നിയമനംനടത്തുന്നു. അംഗീകൃത സര്‍വകലാശാലയുടെ മാത്തമാറ്റിക്സ്/കൊമേഴ്സ് ബിരുദമാണ് ആവശ്യമായ വിദ്യാഭ്യാസയോഗ്യത. കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം, കമ്പ്യൂട്ടര്‍-ടാലി പരിജ്ഞാനം ഉണ്ടായിരിക്കണം. നോട്ടിഫിക്കേഷന്‍ തീയതി കണക്കാക്കി പരമാവധി പ്രായപരിധി-40. സെപ്തംബര്‍ ഏഴിനകം ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ കാര്യാലയം, മൂന്നാം നില, സിവില്‍ സ്റ്റേഷന്, കൊല്ലം-691013 വിലാസത്തില്‍ നിശ്ചിത ഫോമില്‍ ഫോട്ടോ പതിച്ച് യോഗ്യത പ്രവര്‍ത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണം. ഫോണ്‍ – 0474 2791597.
ഇലക്ട്രിക്കല്‍/ഇലക്ട്രോണിക് സൂപ്പര്‍വൈസര്‍ നിയമനം
കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക് സൂപ്പര്‍വൈസര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ – ഡിഗ്രി/ ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്, എംവി ലൈസന്‍സ്, രണ്ട് വര്‍ഷം പ്രവൃത്തി പരിചയം, ഇലക്ട്രോണിക് സൂപ്പര്‍വൈസര്‍- ഡിഗ്രി/ ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക് എഞ്ചിനീയറിങ്, രണ്ട് വര്‍ഷം പ്രവൃത്തി പരിചയം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, മേല്‍വിലാസം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍, ബയോഡാറ്റാ, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം കണ്ണൂര്‍ ജില്ലാ ആശുപത്രി ഓഫീസില്‍ സെപ്റ്റംബര്‍ ഒന്നിന് വൈകീട്ട് അഞ്ച് മണിക്കകം അപേക്ഷ സമര്‍പ്പിക്കണം.
ഓവർസിയർ ഒഴിവ്
നാഷണൽ ആയുഷ് മിഷൻ സംസ്ഥാന ഓഫീസിലുള്ള ഒരു ഓവർസിയറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. www.nam.kerala.gov.in, www.arogyakeralam.gov.in.
Phone : 04712474550
കണ്ടന്റ് എഡിറ്റര്‍ ഒഴിവിലേക്ക് അപേക്ഷിക്കാം
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് നടപ്പാക്കുന്ന പ്രിസം പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഒഴിവുള്ള കണ്ടന്റ് എഡിറ്റര്‍ തസ്തികയിലേക്ക് സെപ്റ്റംബര്‍ അഞ്ച് വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത സര്‍വകലാശാല ബിരുദവും വീഡിയോ എഡിറ്റിംഗിലും കണ്ടന്റ് എഡിറ്റിംഗിലുമുള്ള പ്രാവീണ്യവുമാണ് യോഗ്യത.
വീഡിയോ എഡിറ്റിംഗില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായം 2023 ആഗസ്റ്റ് ഒന്നിന് 35 വയസ്സ് കവിയരുത്. പ്രതിഫലം 17,940 രൂപ. 2024 മാര്‍ച്ച് വരെയായിരിക്കും കാലാവധി.ജില്ലാ അടിസ്ഥാനത്തില്‍ നടത്തുന്ന എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്.
താത്പര്യമുള്ളവര്‍ ബയോഡാറ്റ, ഫോട്ടോ, തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതമുള്ള അപേക്ഷ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഇടുക്കി, സിവില്സ്റ്റേഷന്, കുയിലിമല, പിന്- 685603 എന്ന വിലാസത്തിലോ [email protected] എന്ന ഇ മെയിലിലോ സമര്‍പ്പിക്കണം. അവസാന തീയതി സെപ്റ്റംബര്‍ അഞ്ച് വൈകിട്ട് അഞ്ച് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 233036
എൻട്രി ഹോമിൽ സെക്യൂരിറ്റി നിയമനം
കോഴിക്കോട് : എൻട്രി ഹോമിൽ (നിർഭയ ഷെൽട്ടർ ഹോം) കരാർ അടിസ്ഥാനത്തിൽ സെക്യൂരിറ്റി തസ്തികയിലേക്ക് (സ്ത്രീ) സെപ്റ്റംബർ നാലിന് രാവിലെ 10 മണിക്ക് താലൂക്ക് കോൺഫറൻസ് ഹാളിൽ കൂടിക്കാഴ്ച നടക്കും.
യോഗ്യത: എസ് എസ് എൽ സി പാസ്സ്.
വേതനം: 10000 രൂപ.
ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും കോപ്പിയും സഹിതം ഹാജരാകണമെന്ന് പ്രസിഡന്റ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9496386933
ഡെന്റൽ ഹൈജീനിസ്റ്റ് വാക്-ഇൻ-ഇന്റർവ്യൂ
തിരുവനന്തപുരം : വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിക്ക് കീഴിൽ ഡെന്റൽ ഹൈജീനിസ്റ്റ് തസ്തികയിൽ താത്കാലിക നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബർ 2 ന് നടക്കും. രാവിലെ 10:30ന് വിഴിഞ്ഞം സാമൂഹ്യകാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡിപ്ലോമ ഇൻ ഡെന്റൽ ഹൈജീനിസ്റ്റ് കോഴ്സ് പൂർത്തീകരിച്ചവർക്കും, കേരള ഡെന്റൽ കൗൺസിൽ രജിസ്ട്രേഷൻ ചെയ്തവർക്കും പങ്കെടുക്കാം. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത്, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയുള്ളവർക്കും, വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ അഞ്ച് കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർക്കും മുൻഗണനയുണ്ടാകുമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു.
താത്കാലിക നിയമനം
എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഫിസിഷ്യൻ അസിസ്റ്റന്റ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിനായി വാക്-ഇൻ- ഇൻറർവ്യൂ സെപ്റ്റംബർ 4 ന് രാവിലെ 11 ന് നടത്തും. താത്പര്യമുളള ഉദ്യോഗാർഥികൾ അഭിമുഖത്തിന് സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പ് സഹിതം ആശുപത്രി സൂപ്രണ്ടിൻറെ ഓഫീസിൽ ഹാജരാകണം.
ഡോക്ടർ : യോഗ്യത എം.ബി.ബി.എസ്, വിത്ത് ടിസിഎംസി രജിസ്ട്രേഷൻ. സ്റ്റാഫ് നഴ്സ് – ബി.എസ്.സി നഴ്സിംഗ്/ജിഎൻഎം, വിത്ത് നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ. ഫിസിഷ്യൻ അസിസ്റ്റന്റ് :- യോഗ്യത അംഗീകൃത സർവകലാശാലകളിൽ നിന്നുളള ബി.എസ്.സി ഇൻ ഫിസിഷ്യൻ അസിസ്റ്റൻറ് കോഴ്സ് അല്ലെങ്കിൽ ലൈഫ് സയൻസിലുളള ഡിഗ്രി/ഡിപ്ലോമ, കാർഡിയോളജിയിൽ ഫിസിഷ്യൻ അസിസ്റ്റൻറായി പ്രവൃത്തി പരിചയം.
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ താത്കാലിക നിയമനം
എറണാകുളം മഹാരാജാസ് ഒട്ടോണോമസ് കോളേജിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലെ ഒരു ഒഴിവിലേക്ക് താത്കാലികമായി ഉദ്യോഗാർഥിയെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അർഹനായ ഉദ്യോഗാർഥിക്കായി സെപ്റ്റംബർ 4 ന് ഇന്റർവ്യൂ നടത്തും. താത്പര്യമുള്ളവർ അന്ന് ഉച്ചയ്ക്ക് 1.30 അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ അഭിമുഖത്തിനു ഹാജരാകണം. യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്നും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം / കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ടെക്നിക്കൽ കോഴ്സുകൾ ഉള്ളവർക്ക് മുൻഗണന. സർക്കാർ മേഖലയിൽ ബിരുദം / കമ്പ്യൂട്ടർ സയൻസിൽ ബി ടെക് ബിരുദം. സോഫ്റ്റ് വെയർ, ഹാർഡ് വെയർ ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം.
പ്രോജക്ട് ഫെല്ലോ; വാക്ക് ഇൻ ഇന്റർവ്യൂ
തൃശ്ശൂർ: കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു പ്രൊജക്റ്റ് ഫെല്ലോയുടെ താൽക്കാലിക ഒഴിവ്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
യോഗ്യത- ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. ഫീൽഡ് ബോട്ടണി/മെഡിസിനൽ പ്ലാന്റ്സ്/സീഡ് സയൻസ് എന്നിവയിലുള്ള പ്രവർത്തി പരിചയം കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം . പ്രതിമാസം 22,000 രൂപ ഫെലോഷിപ്പ്. പ്രായപരിധി 01/01/2023 ന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് അഞ്ചും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് മൂന്നുവർഷവും നിയമാനുസൃതമായ വയസ്സളവ് ലഭിക്കും. സെപ്റ്റംബർ 5 രാവിലെ 10 ന് സർട്ടിഫിക്കറ്റുകൾ സഹിതം കേരളവന ഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖത്തിനായി
എത്തണം.
യോഗ പരിശീലകയെ നിയമിക്കുന്നു
വാക് ഇൻ ഇന്റർവ്യൂ
കണ്ണൂർ : മലബാർ കാൻസർ സെന്ററിലെ ക്യാന്റീനിൽ പാചകക്കാരനെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. (സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, ചൈനീസ് വിഭവങ്ങൾ). താൽപര്യമുള്ളവർ സെപ്റ്റംബർ ഒന്നിന് രാവിലെ 10 മണിക്ക് എം സി സി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ അസ്സൽ രേഖകൾ സഹിതം ഹാജരാകുക.
The post കേരള സർക്കാർ സ്ഥാപനങ്ങളിൽ താത്കാലിക ജോലി ഒഴിവുകൾ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]