ജല അതോറിറ്റിയിൽ വൊളന്റിയർ കേരള വാട്ടർ അതോറിറ്റി കൊച്ചി ഓഫിസിൽ ജലജീവൻ മിഷൻ പദ്ധതി നടത്തിപ്പുമായി ബന്ധ പ്പെട്ട ജോലികൾക്കായി വൊളന്റിയർമാരെ നിയമിക്കുന്നു. ദിവസ വേതന നിയമനം
യോഗ്യത: ഐടിഐ (സിവിൽ). ഉയർന്ന യോഗ്യത ഉള്ളവരെയും പരിഗണിക്കും. ടുവീലർ ലൈസൻസും വാഹനവും ഉള്ളവർക്കു മുൻഗണന.
പ്രായപരിധി: 35. സെപ്റ്റംബർ 2നു രാവിലെ 10.30ന് ബന്ധപ്പെട്ട രേഖകൾ സഹിതം ഇന്റർവ്യൂവിനു ഹാജരാകണം . 0484-2364685
www.kwa.kerala.gov.in ; [email protected]
മറ്റു ജോലി ഒഴിവുകളും
മെഡിക്കല്‍ ഓഫീസര്‍ നിയമനം
മലപ്പുറം ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി താത്കാലികാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷന് എന്നിവയാണ് യോഗ്യത. സൈക്യാട്രിയില്‍ എം.ഡി/ഡി.പി.എം/ഡി.എന്‍.ബി ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. സെപ്റ്റംബര്‍ അഞ്ച് രാവിലെ 10.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) വെച്ച് കൂടിക്കാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483 2736241.
സർക്കാർ സ്ഥാപനത്തിൽ താൽക്കാലിക നിയമനം.
ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ജെൻഡർ സ്പെഷ്യലിസ്റ്റ് തസ്തികയിൽ ഓപ്പൺ, ഇ ടി ബി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത ഒഴിവുകളിലേക്ക് താൽകാലിക നിയമനം നടത്തുന്നു. യോഗ്യത: സോഷ്യൽ വർക്കിലുള്ള ബിരുദം/ ഏതെങ്കിലും ഗവ. സ്ഥാപനത്തിലെ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 40 വയസ്സ്. ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ സെപ്തംബർ നാലിനകം പേര് രജിസ്റ്റർ ചെയ്യണം.
ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ അക്കൗണ്ടന്റ് ആവാം.
ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ അക്കൗണ്ടന്റ് തസ്തികയില്‍ കരാര്‍ നിയമനംനടത്തുന്നു. അംഗീകൃത സര്‍വകലാശാലയുടെ മാത്തമാറ്റിക്സ്/കൊമേഴ്സ് ബിരുദമാണ് ആവശ്യമായ വിദ്യാഭ്യാസയോഗ്യത. കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം, കമ്പ്യൂട്ടര്‍-ടാലി പരിജ്ഞാനം ഉണ്ടായിരിക്കണം. നോട്ടിഫിക്കേഷന്‍ തീയതി കണക്കാക്കി പരമാവധി പ്രായപരിധി-40. സെപ്തംബര്‍ ഏഴിനകം ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ കാര്യാലയം, മൂന്നാം നില, സിവില്‍ സ്റ്റേഷന്, കൊല്ലം-691013 വിലാസത്തില്‍ നിശ്ചിത ഫോമില്‍ ഫോട്ടോ പതിച്ച് യോഗ്യത പ്രവര്‍ത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണം.
ഫോണ്‍ – 0474 2791597
The post ജല അതോറിറ്റിയിൽ ജോലി നേടാൻ അവസരം. appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]