ഉത്തർപ്രദേശിലെ അയോധ്യ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട സംഭാവന പിരിവിലെ ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായ നിയമപോരാട്ടത്തിലേക്ക്.
തനിക്കെതിരെ ഗാസിയാബാദ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ പ്രതികാര ബുദ്ധിയോടെ ലക്ഷ്യമിട്ടാണ് പൊലീസ് നടപടിയെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു.
നിലവിലെ എഫ്.ഐ.ആർ പൂർണ്ണമായും കെട്ടിച്ചമച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ആരോപിച്ചു. തനിക്ക് എഫ്.ഐ.ആറിൻ്റെ പകർപ്പ് പോലും പൊലീസ് നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കുന്ന ഹർജിയിൽ, സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ നീക്കം ചെയ്യാൻ പൊലീസ് കടയുടമകളുടെ മേൽ സമ്മർദ്ദം ചെലുത്തിയെന്നതുൾപ്പെടെയുള്ള ഗുരുതരമായ വെളിപ്പെടുത്തലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

