തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (ഐ.എഫ്.എഫ്.കെ.) പ്രതിനിധി ഫീസിനും ജി.എസ്.ടി. ഏർപ്പെടുത്തുന്നത് ചെറുതും വലുതുമായ മേളകളെയും ഭാവിയിൽ ബാധിക്കും. 18 ശതമാനം ജി.എസ്.ടി.യുടെ അധികബാധ്യത പ്രതിനിധികളുടെ തലയിൽവരും. സാംസ്കാരിക പ്രവർത്തനത്തിനും ചുങ്കം എന്ന ആക്ഷേപം ചലച്ചിത്ര പ്രവർത്തകർ ഉയർത്തുന്നുണ്ട്.
നികുതിയടക്കമുള്ള വരുമാനത്തിൽനിന്ന് ഗ്രാന്റായി സർക്കാർ നൽകുന്ന പണമാണ് ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനത്തിനും ചലച്ചിത്രമേളയുടെ നടത്തിപ്പിനും ചെലവിടുന്നത്. നികുതിപ്പണത്തിനുതന്നെ വീണ്ടും നികുതി നൽകേണ്ടിവരുമെന്നതാകും ഇനിയുള്ള അവസ്ഥ. ഫെസ്റ്റിവൽബുക്ക്, ഷെഡ്യൂൾ, തിരിച്ചറിയൽ കാർഡ് തുടങ്ങിയവ ഉൾപ്പെടുന്ന കിറ്റ് പ്രതിനിധികൾക്ക് നൽകുന്നുണ്ട്. സാധാരണ പ്രതിനിധികൾക്ക് 1000 രൂപയും വിദ്യാർഥികൾക്ക് 500 രൂപയുമാണ് ഫീസ്. ജി.എസ്.ടി. വരുമ്പോൾ 1180 രൂപ, 590 രൂപ എന്നിങ്ങനെയാവും.
ജി.എസ്.ടി. ഏർപ്പെടുത്തുന്നതിനെ ചലച്ചിത്ര അക്കാദമിയും അനുകൂലിക്കുന്നില്ല. നികുതി ചോദിച്ച ജി.എസ്.ടി. വകുപ്പിന് അക്കാദമി വിശദീകരണം നൽകിയിട്ടുണ്ട്. നിയമവശവും പരിശോധിക്കുന്നു. അതിനുശേഷമേ സർക്കാർ അന്തിമതീരുമാനമെടുക്കൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]