
ട്രോളുകളിലൂടെ സോഷ്യൽ മീഡിയയിയൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സുരേഷ് കൃഷ്ണ. ‘കൺവിൻസിങ് സ്റ്റാർ’ എന്ന പേരാണ് നടന് ആരാധകർ ചാർത്തിക്കൊടുത്തിരിക്കുന്നത്. ട്രോളുകളോട് അനുകൂല പ്രതികരണമാണ് താരത്തിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകാറുള്ളതും.
ഇപ്പോഴിതാ ഒരു ‘കൺവിൻസിങ്’ പോസ്റ്റുമായി താരം തന്നെ നേരിട്ട് എത്തിയിരിക്കുകയാണ്. സിനിമയിലെ പറ്റിക്കലിന് ചാർത്തിക്കിട്ടിയ പേര് ആരാധകർക്ക് നേരെ പ്രയോഗിച്ചിരിക്കുകയാണ് നടൻ.
‘ഒരു ചതിയൻ്റെ വിജയം’ എന്ന ക്യാപ്ഷനോടെ ഇൻസ്റ്റാഗ്രാമിൽ 100k ഫോളോവേഴ്സ് തികഞ്ഞെന്ന പോസ്റ്റാണ് താരം പങ്കുവെച്ചത്. പിന്നാലെ ആശംസകളുമായി ആരാധകരും എത്തി. എന്നാൽ വെെകാതെ താരത്തിന് 50k ഫോളോവേഴ്സ് ആണ് ഉള്ളതെന്ന് ആരാധകർ കണ്ടുപിടിച്ചു. ആരാധകരെ തന്നെ കൺവിൻസ് ചെയ്യിച്ച സുരേഷ് കൃഷ്ണയുടെ പോസ്റ്റിനും ട്രോൾ പ്രവാഹമാണ്. രസകരമായ ഒരുപാട് കമെൻ്റുകളും പോസ്റ്റുകൾക്ക് ലഭിക്കുന്നുണ്ട്.
നടൻ സിജു സണ്ണിയും സൗബിൻ ഷാഹിറും ഉൾപ്പടെയുള്ള താരങ്ങളും പോസ്റ്റിന് കമന്റുമായി എത്തി. ക്രിസ്ത്യൻ ബ്രദേഴ്സ് 4k റീ റിലീസ് വേണമെന്ന് സിജു സണ്ണി കുറിച്ചു. ‘കളിക്കല്ലേ മോനെ’ എന്നായിരുന്നു സൗബിൻ്റെ പ്രതികരണം.
ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന സിനിമയിൽ ജോർജ്ജ് കുട്ടി എന്ന കഥാപാത്രം വീണ്ടും ശ്രദ്ധനേടിയതോടെയാണ് ‘കൺവിൻസിങ് സ്റ്റാർ’ വിളികൾ സജീവമായിത്തുടങ്ങിയത്. ക്രിസ്തൃൻ ബ്രദേഴ്സിലെ ഈ രംഗം കുറച്ചുകാലങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാണ്. ആളുകളെ പറഞ്ഞ സമ്മതിപ്പിക്കാൻ സുരേഷ് കൃഷ്ണയ്ക്ക് നന്നായി അറിയാമെന്നാണ് ജോർജ്ജ് കുട്ടിയുടെ കഥാപാത്രത്തിലൂടെ മനസ്സിലാകുന്നത് എന്നാണ് സോഷ്യൽ മീഡിയയുടെ പക്ഷം. ഇതോടെയാണ് സുരേഷ് കൃഷ്ണയ്ക്ക് ‘കൺവിൻസിങ് സ്റ്റാർ’ എന്ന പേര് ലഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]