
യുവ സംഗീത സംവിധായകൻ ഗൗതം വിൻസെന്റ് സംഗീതം നൽകിയ ‘തിരുവോണം’ ഗാനം ഈ ഓണക്കാലത്ത് ശ്രദ്ധേയമാകുന്നു. മലയാളത്തിന്റെ പ്രിയ ഗായകൻ മധു ബാലകൃഷ്ണനും സോണി മോഹനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഗൗതമിന്റെ അമ്മ ജോസിമ ഷാജി ആണ് ഗാനരചന. വീണ മാന്ത്രികൻ രാജേഷ് വൈദ്യയുടെ സാന്നിധ്യം പാട്ടിന്റെ മാറ്റ് കൂട്ടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബേസ് ഗിറ്റാർ – ജി കെ പി ദിലീപ്, മൃദംഗം – ജെ ആർ വർമ, മിക്സ് ആൻഡ് മാസ്റ്ററിങ് – അർജുൻ കൊട്ടാരം തുടങ്ങിയ കലാകാരന്മാരുടെ സാനിധ്യവും ഗാനത്തിലുണ്ട് . സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി കാഴ്ചക്കാരെ സ്വന്തമാക്കി മുന്നേറുകയാണ് ‘തിരുവോണം’.