
ഫഹദ് ഫാസിൽ നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘ആവേശം’ മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ട് പ്രദർശനം തുടരുകയാണ്. രംഗ എന്ന കഥാപാത്രമായാണ് ഫഹദ് ചിത്രത്തിലെത്തിയത്. ഇപ്പോഴിതാ രംഗയുടെ യഥാര്‍ഥ പേര് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ ജിത്തു മാധവൻ.
ചിത്രത്തിൽ പ്രതിപാദിക്കുന്ന രംഗയുടെ ഡ്രെെവിങ് ലെെസൻസാണ് സംവിധായകൻ പുറത്തുവിട്ടത്. രഞ്ജിത് ഗംഗാധരൻ എന്നാണ് ലൈസൻസില്‍ കഥാപാത്രത്തിന്റെ പേര് നൽകിയിരിക്കുന്നത്. ചിത്രത്തിലെ ഒരു രംഗത്തിൽ ലെെസൻസിനെക്കുറിച്ചുള്ള രംഗയുടെ ഡയലോഗ് ചിരിപടർത്തുന്നുണ്ട്.
അതേസമയം, 2023 ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ രോമാഞ്ചത്തിന് ശേഷം സംവിധായകന് ജിത്തു മാധവന് സംവിധാനം ചെയ്ത ‘ആവേശം’ ഏപ്രില്‍ 11-നാണ് തിയേറ്റുകളില്‍ എത്തിയത്. അന്‍വര്‍ റഷീദ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. മന്‍സൂര്‍ അലി ഖാന്, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന് ജെഎസ്, റോഷന് ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര് ചിത്രത്തില്‍ എത്തുന്നുണ്ട്.
സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവര്‍ത്തിച്ചുകൊണ്ട് വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന് ശ്യാമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. 100 കോടിയിലധികം ആഗോള കളക്ഷൻ നേടിക്കൊണ്ട് കുതിക്കുകയാണ് ചിത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]