ന്യൂഡല്‍ഹി: കല്‍ക്കി 2898 എ.ഡി.യുടെ വമ്പന്‍ വിജയത്തിനുശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരമാണെങ്കില്‍, ആ കാത്തിരിപ്പ് ഇനിയും നീളും. 2025-ല്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കേണ്ടതാണെങ്കിലും, അത് ഇനിയും വൈകുമെന്നാണ് സൂചന. ചിത്രത്തിലെ നായിക ദീപിക പദുക്കോണിന്റെ ചില മുന്‍ഗണനകള്‍ കാരണമാണ് ഷൂട്ടിങ് നീളുക.
അടുത്തിടെ ദീപികയും രണ്‍വീര്‍ സിങ്ങും പാപ്പരാസികളെയും മാധ്യമപ്രവര്‍ത്തകരെയും വിളിച്ചുവരുത്തി മകളെ പരിചയപ്പെടുത്തിക്കൊണ്ട് ഒരു സ്വകാര്യ പരിപാടി നടത്തിയിരുന്നു. മകളുടെ ചിത്രങ്ങള്‍ പകര്ത്തരുതെന്നതടക്കമുള്ള ആവശ്യങ്ങള്‍ പരിപാടിയില്‍ ഇരുവരും മുന്നോട്ടുവെച്ചെന്നാണ് സൂചന. ഇതിനിടെ കല്‍ക്കി 2-വിനെക്കുറിച്ചുള്ള മാധ്യമപ്രവര്ത്തകന് ദീപികയോട് ചോദിച്ചെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
മകള്‍ ദുവയ്ക്കാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും ഏറ്റ ജോലികള്‍ പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശ്യമില്ലെന്നും ദീപിക മറുപടി പറഞ്ഞു. ഇപ്പോള്‍ ഏറ്റെടുത്ത ജോലികള്‍ തിരക്കിട്ട് ചെയ്യാനുദ്ദേശിക്കുന്നില്ല. തന്റെ കൊച്ചു രാജകുമാരിയെ ഒരു പരിചാരകയ്ക്കൊപ്പം വിടാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. അമ്മ എന്നെ വളര്‍ത്തിയതുപോലെ മകളെ ഞാനും വളര്‍ത്തുമെന്നും ദീപിക പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിനാണ് ദീപികയ്ക്കും രണ്‍വീറിനും പെണ്‍കുഞ്ഞ് പിറന്നത്. നവംബറില്‍ അവള്‍ക്ക് ദുവ പദുക്കോണ്‍ സിങ് എന്ന് നാമകരണം ചെയ്തു. പ്രാര്‍ഥന എന്നാണ് ദുവയുടെ അര്‍ഥം. അവള് തങ്ങളുടെ പ്രാര്‍ഥനകള്‍ക്കുള്ള ഉത്തരമാണെന്നാണ് ഇരുവരും ഈ പേരിട്ടതിനു പിന്നിലെ കാരണമായി പറഞ്ഞത്.
ഈവര്‍ഷം ജൂണില്‍ പുറത്തിറങ്ങിയ കല്‍ക്കി 2898 എ.ഡി.യില്‍ പ്രഭാസ്, ദീപിക, കമല്ഹാസന്, അമിതാഭ് ബച്ചന് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അഭിനയിച്ചിരുന്നു. മികച്ച പ്രേക്ഷകപ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസില്‍ ലോകവ്യാപകമായി വാരിക്കൂട്ടിയത് 1000 കോടി രൂപ. കല്‍ക്കിയിലെ ദീപികയുടെ സ്വാഭാവിക അഭിനയം വലിയതോതില്‍ പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]