അന്തരിച്ച സിനിമ-സീരിയൽ നടൻ ദിലീപ് ശങ്കറിന് ആദരാഞ്ജലികളർപ്പിച്ച് നടി സീമ.ജി.നായർ. വികാരനിർഭരമായ വാക്കുകളാണ് സീമ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. അഞ്ച് ദിവസം മുൻപ് ദിലീപ് തന്നെ വിളിച്ചിരുന്നതായിരുന്നെന്നും സുഖമില്ലാതിരുന്നതിനാൽ സംസാരിക്കാൻ പറ്റിയില്ലെന്നും അവർ കുറിച്ചു.
‘ആദരാഞ്ജലികൾ…5 ദിവസം മുന്നേ എന്നെ വിളിച്ചതല്ലേ നീ ..അന്ന് തലവേദനയായി കിടന്നതുകൊണ്ടു സംസാരിക്കാൻ പറ്റിയില്ല ..ഇപ്പോൾ ഒരു പത്രപ്രവർത്തകൻ വിളിച്ചപ്പോളാണ് വിവരം അറിയുന്നത് ..എന്താണ് ദിലീപ് നിനക്ക് പറ്റിയത് ..ഒന്നും പറ്റുന്നില്ലല്ലോ ഈശ്വരാ, എന്ത് എഴുതണമെന്നു അറിയില്ല …ആദരാഞ്ജലികൾ’ സീമി.ജി.നായരുടെ വാക്കുകൾ.
തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണ് ദിലീപ് ശങ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. നാല് ദിവസം മുൻപാണ് ദിലീപ് ശങ്കര്‍ ഹോട്ടലില്‍ മുറിയെടുത്തത്. താരം മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം.
മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ മുറി തുറന്ന് നോക്കിയപ്പോഴാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു. നിരവധി ടെലിവിഷൻ പരമ്പരകളിലും ചാപ്പാ കുരിശ്, നോര്‍ത്ത് 24 കാതം എന്നീ സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]