കോഴിക്കോട്: പാൻ ഇന്ത്യൻ സിനിമയായി എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ രണ്ടാമൂഴം ഒരുങ്ങാനിരിക്കെ സിനിമയുടെ സംവിധായകനെ നിര്‍ദേശിച്ചത് മണിരത്നമാണെന്നുള്ള പ്രചരണം തെറ്റാണെന്ന് എം.ടിയുടെ മകള്‍ അശ്വതി .
എംടിയുടെ രണ്ടാമൂഴം നോവല്‍ പാന്‍ ഇന്ത്യന്‍ സിനിമയായി ഇറക്കാനുള്ള ഒരുക്കങ്ങളുടെ പ്രാഥമിക ഘട്ടത്തിലാണ്. എന്നാല്‍ ഈ സിനിമ ചെയ്യാനായി സംവിധായകനെ നിര്‍ദേശിച്ചത് പ്രശസ്ത സംവിധായകന് മണിരത്നമാണെന്ന തരത്തിൽ വാർത്ത പ്രചരിച്ചിരുന്നു. ഈ പ്രചാരണം വ്യാജമാണെന്ന് എം.ടിയുടെ കുടുംബം പ്രതികരിച്ചു.
രണ്ടാമൂഴം സിനിമയ്ക്ക് ആവശ്യമായ എല്ലാ റഫറന്‍സ് മെറ്റീരിയലുകളുടെയും വിശദാംശങ്ങള്‍ സീന്‍ ബൈസീന് എങ്ങനെയായിരിക്കണമെന്നും കഥാപാത്രങ്ങളുടെ മാനറിസവും വേഷവിധാനവും പ്രോപ്പര്‍ട്ടികളുടെ വിവരണങ്ങളും വരെ എം.ടി വിശദീകരിക്കുന്ന വീഡിയോ ഡോക്യുമെന്റ് ഉള്‍പ്പെടെയാണ് സംവിധായകന് തിരക്കഥ നല്‍കിയിട്ടുള്ളത്. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അശ്വതി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]