മലയാളി പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് പ്രദർശനം തുടരുന്ന ജി.മാർത്താണ്ഡൻ ചിത്രം ‘മഹാറാണി’യിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘റാണി’ എന്ന ഗാനത്തിന്റെ രചന രാജീവ് ആലുങ്കലും സംഗീതം ഗോവിന്ദ് വസന്തയുമാണ് നിർവഹിച്ചിരിക്കുന്നത്. സിയാ ഉൾ ഹഖ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഉദ്വേഗജനകമായ രംഗങ്ങളാണ് ഗാനത്തിൽ കാണാനാവുക.
റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരാണ് മഹാറാണിയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ‘ഇഷ്ക്’, ‘അടി’ എന്നീ ചിത്രങ്ങളുടെ രചയിതാവായ രതീഷ് രവി തിരക്കഥയൊരുക്കിയ ചിത്രം എസ് ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലനാണ് നിർമ്മിച്ചിരിക്കുന്നത്. എൻ.എം. ബാദുഷ സഹനിർമ്മാണം നിർവഹിച്ചിരിക്കുന്നു. നവംബർ 24-നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
റോഷനെയും ഷൈനിനെയും കൂടാതെ ബാലു വർഗീസ്, ഹരിശ്രീ അശോകൻ, ജോണി ആന്റണി, ജാഫർ ഇടുക്കി, ഗോകുലൻ, കൈലാഷ്, അശ്വത് ലാൽ, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ആദിൽ ഇബ്രാഹിം, രഘുനാഥ് പലേരി, പ്രമോദ് വെളിയനാട്, നിഷാ സാരംഗ്, സ്മിനു സിജോ, ശ്രുതി ജയൻ, ഗൗരി ഗോപൻ, പ്രിയ കോട്ടയം, സന്ധ്യ മനോജ് തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം മറ്റനേകം അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.
ഛായാഗ്രഹണം – എസ്. ലോകനാഥൻ, സംഗീതം – ഗോവിന്ദ് വസന്ത, ഗാനരചന – രാജീവ് ആലുങ്കൽ, അൻവർ അലി, പശ്ചാത്തലസംഗീതം – ഗോപി സുന്ദർ, എഡിറ്റിംഗ് – നൗഫൽ അബ്ദുള്ള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സിൽക്കി സുജിത്ത്, പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മാനേജർ – ഹിരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, മനോജ് പന്തായിൽ, ക്രിയേറ്റീവ് കൺട്രോളർ – ബൈജു ഭാർഗവൻ, ഷിഫാസ് അഷറഫ്, അസോസിയേറ്റ് ഡയറക്ടർ – സജു പൊറ്റയിൽക്കട, ആർട്ട് ഡയറക്ടർ – സുജിത് രാഘവ്, മേക്കപ്പ് – ജിത്ത് പയ്യന്നൂർ, വസ്ത്രാലങ്കാരം – സമീറ സനീഷ്, സ്റ്റിൽസ് – അജി മസ്കറ്റ്, ശബ്ദലേഖനം – എം.ആർ. രാജാകൃഷ്ണൻ, സംഘട്ടനം – മാഫിയാ ശശി, പി.സി. സ്റ്റണ്ട്സ്, നൃത്തം – ദിനേശ് മാസ്റ്റർ, പി.ആർ.ഒ – ആതിരാ ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് – സിനിമാ പ്രാന്തൻ