
സോഷ്യൽ മീഡിയയിലെ സെെബർ ആക്രമണത്തിൽ നിയമനടപടിയുമായി ഗായിക അഭിരാമി സുരേഷ്. തനിക്കെതിരെയും സഹോദരിയും ഗായികയുമായ അമൃത സുരേഷിനെതിരെയും മോശം കമെൻ്റ് ഇട്ടയാൾക്കെതിരെയും മോശമായി ചിത്രീകരിച്ച യൂട്യൂബർക്കെതിരെയുമാണ് അഭിരാമി പരാതി നൽകിയിരിക്കുന്നത്. ഗായിക തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.
യൂട്യൂബർ തന്നെ വ്യക്തഹത്യ ചെയ്തുവെന്നും ഒരു തെളിവുമില്ലാതെ ആരോപണം ഉന്നയിക്കുന്നുവെന്നും അഭിരാമി പറയുന്നു. തന്റെ അമ്മയെ അപകീർത്തിപ്പെടുത്തുന്ന സമീപനം ഇയാളുടെ ഭാഗത്തുനിന്നും ഉണ്ടായെന്നും അഭിരാമി വ്യക്തമാക്കി. തൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ അപകീർത്തിപ്പെടുത്തുന്ന കമൻ്റ് രേഖപ്പെടുത്തിയ ആളുടെ പേരുവിവരവും ഗായിക വെളിപ്പെടുത്തി. താൻ നിയമനടപടിയുമായി ഏതറ്റം വരെയും പോകുമെന്നും ഗായിക കൂട്ടിച്ചേർത്തു.
നിരവധിപ്പേരാണ് ഗായികയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് എത്തുന്നത്. ബാല- അമൃത വിഷയം കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിലെ സജീവ ചർച്ചാവിഷയമാണ്. വിവാഹമോചനത്തിന് ശേഷം മകളെ കാണിക്കാൻ പോലും മുൻ ഭാര്യ ഗായിക അമൃത സുരേഷ് തയ്യാറാകുന്നില്ലെന്നും തന്റെ മകളെ തന്നിൽ നിന്നും അകറ്റുകയാണെന്നും പലപ്പോഴായി നടൻ ബാല ആരോപിച്ചിരുന്നു. അച്ഛനെന്ന തന്റെ അവകാശം അവഗണിക്കുകയാണെന്നും ബാല ഈയിടെ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതിന് പിന്നാലെ ബാലയ്ക്കെതിരെ മകൾ രംഗത്തെത്തി. അച്ഛൻ പറയുന്നതെല്ലാം കള്ളമാണെന്ന് കുട്ടി പറഞ്ഞിരുന്നു. അമൃത സുരേഷും ബാലയുടെ പെരുമാറ്റത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരുന്നു. ഒടുവിൽ ബാല–അമൃത സുരേഷ് വിഷയത്തിൽ പ്രതികരണവുമായി അഭിരാമി സുരേഷും എത്തി.
തൻ്റെ സഹോദരി ഒരുപാട് കഷ്ടപ്പെട്ടുവെന്നും സ്വന്തം അമ്മയെ തല്ലുന്ന അച്ഛനെ ആരെങ്കിലും ബഹുമാനിക്കുമോ എന്നും അഭിരാമി സോഷ്യൽ മീഡിയയിലൂടെ ചോദിച്ചു. പിന്നാലെ സെെബർ ആക്രമണം ശക്തമാവുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]