
ശിവ കാർത്തികേയൻ നായകനായെത്തുന്ന 25-ാമത് ചിത്രത്തിന് പരാശക്തി എന്ന് പേരിട്ടു. ഇരുതി സുട്ര്, സൂററൈ പോട്ര്, സർഫറാ എന്നീ ചിത്രങ്ങൾക്കുശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്തിറങ്ങി. അത്യന്തം സംഭവബഹുലമായ രംഗങ്ങളാൽ സമ്പന്നമായിരിക്കും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന.
വിദ്യാർത്ഥി രാഷ്ട്രീയം പറയുന്ന ചിത്രത്തിൽ വിദ്യാർത്ഥി നേതാവായാണ് ശിവ കാർത്തികേയൻ വേഷമിടുന്നത്. രവി മോഹൻ (ജയം രവി) ആണ് വില്ലൻ വേഷത്തിൽ. അഥർവ മുരളി, ശ്രീലീല എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ. ശ്രീലീലയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്.
സുധാ കൊങ്കരയും അർജുൻ നടേശനും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ജി.വി. പ്രകാശാണ് സംഗീത സംവിധാനം. രവി.കെ.ചന്ദ്രൻ ഛായാഗ്രഹണവും സുപ്രീം സുന്ദർ സംഘട്ടന സംവിധാനവും സതീഷ് സൂര്യ എഡിറ്റിങ്ങും നിർവഹിക്കുന്നു. ഡോൺ പിക്ചേഴ്സിന്റെ ബാനറിൽ ആകാശ് ഭാസ്കരനാണ് ‘പരാശക്തി’യുടെ നിർമാണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net