
2024-ല്‍ അമരന്, മഹാരാജ, ഗരുഡന് തുടങ്ങി നിരവധി സിനിമകളുടെ വിജയം തമിഴ് സിനിമ ആഘോഷിച്ചെങ്കിലും, യഥാര്‍ത്ഥത്തില്‍ തമിഴ് സിനിമാ വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും നിരാശാജനകമായ വര്‍ഷങ്ങളിലൊന്നായിരുന്നു 2024.
റിപ്പോര്‍ട്ടുകള്‍ പ്രകാരം 2024-ല്‍ തമിഴ് സിനിമാ നിര്‍മ്മാതാക്കള്‍ ഏകദേശം 3000 കോടി രൂപയോളം ചെലവഴിച്ചിട്ടുണ്ട്. എന്നാല്‍ നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും 1000 കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് വ്യക്തമാകുന്നത്.
241 ചിത്രങ്ങളാണ് പോയവര്‍ഷം തമിഴ്നാട്ടില്‍ റിലീസ് ചെയ്തത്. ഇതില്‍ ബോക്സോഫീസില്‍ 18 ചിത്രങ്ങള്‍ മാത്രമേ വിജയംനേടിയിട്ടുള്ളൂ. 223 ചിത്രങ്ങളും പരാജയപ്പെട്ടു.
എന്നാൽ 2025 മികച്ചവര്ഷമാകുമെന്നുള്ള പ്രതീക്ഷയിലാണ് തമിഴ്സിനിമാലോകം. 2024-ലെ നഷ്ടങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് ബജറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചും ഉള്ളടക്കം ക്രമീകരിച്ചുമുള്ള പദ്ധതികളാണ് നിര്മാതാക്കള്കൈക്കൊള്ളുന്നത്.
1000 കോടി നഷ്ടത്തിലേക്ക് നയിച്ചതിന്റെ പ്രധാനഘടകം സൂപ്പര്‍താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ബിഗ് ബജറ്റ് ചിത്രങ്ങളാണ്. സൂര്യ, കമലഹാസന്, രജനികാന്ത് തുടങ്ങിയരുടെ ചിത്രങ്ങള്‍ക്കൊന്നും 2024-ല്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. 1000 കോടി വാരുമെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെട്ടെത്തിയ സൂര്യയുടെ കങ്കുവ 350 കോടി ബജറ്റിലാണ് ചെയ്തത്. എന്നാല്‍ 106 കോടിരൂപയുടെ കളക്ഷന്‍ മാത്രമേ ചിത്രത്തിന് ഉണ്ടാക്കാന്‍ സാധിച്ചുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍.
250 കോടിയുടെ ബജറ്റില്‍ എത്തിയ ശങ്കര്‍-കമലഹാസന് ചിത്രമായ ഇന്ത്യന്‍ 2 ബോക്സോഫീസില്‍ 150 കോടി രൂപ മാത്രമാണ് നേടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]