പ്രയാഗ് രാജിലെ മഹാകുംഭമേളയ്ക്കെത്തി നടിയും ബി.ജെ.പി. എം.പി.യുമായ ഹേമ മാലിനിയും. ത്രിവേണിസംഗമത്തില്‍ പുണ്യസ്നാനം നടത്തിയ നടി ജുനപീതാദീശ്വര് മഹാമണ്ഡലേശ്വര്‍ ആചാര്യ സ്വാമി അവ്ദേശാനന്ദ് ഗിരി ജി മഹാരാജുമായി കൂടിക്കാഴ്ച നടത്തുകയുംചെയ്തു.
തിങ്കളാഴ്ച വൈകീട്ടോടെയാണ് നടി കുംഭമേളയ്ക്കെത്തിയത്. പുണ്യസ്നാനം നടത്തിയതില്‍ വളരെയധികം സന്തോഷം തോന്നുന്നതായി അവർ പറഞ്ഞു. ഇതിന് മുമ്പ് ഇത്തരമൊരു അനുഭവമുണ്ടായിട്ടില്ലെന്നും ഇന്ന് ഏറെ പ്രത്യേകത നിറഞ്ഞ ദിവസമാണെന്നും പുണ്യസ്നാനം നടത്താനായതില്‍ ഏറെ ഭാഗ്യവതിയാണെന്നും നടി പ്രതികരിച്ചു.
ബുധനാഴ്ച രാവിലെ കുംഭമേളയില്‍ തിക്കുംതിരക്കും കാരണമുണ്ടായ അപകടത്തില്‍ തനിക്കുണ്ടായ വിഷമവും നടി മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. സംഭവിച്ചത് വളരെ സങ്കടകരമായ കാര്യമാണെന്നും എല്ലാം തങ്ങള്‍ നല്ലരീതിയില്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നും ഹേമ മാലിനി പറഞ്ഞു. വന്‍ ജനക്കൂട്ടമാണുള്ളത്. ഒരേസമയം കൂടുതല്‍പേര്‍ വരരുതെന്നാണ് തനിക്ക് അഭ്യര്‍ഥിക്കാനുള്ളതെന്നും നടി പറഞ്ഞു. തിക്കുംതിരക്കും കാരണം ഷാഹി യാത്ര നിര്‍ത്തിവെച്ചതിനാല്‍ അതില്‍ പങ്കെടുക്കാന്‍ കഴിയാത്തതിലുള്ള നിരാശയും നടി പങ്കുവെച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]