രാം ചരൺ നായകനാകുന്ന ‘ഗെയിം ചേഞ്ചർ’ എന്ന പൊളിറ്റിക്കൽ ആക്ഷൻ ചിത്രത്തിലെ പുതിയ ഗാനത്തിൻ്റെ പ്രൊമോ പുറത്തിറങ്ങി. രാ മച്ചാ മച്ചാ എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ പ്രൊമോയാണിത്. ‘ഇന്ത്യൻ 2’ വിന് ശേഷം ഷങ്കർ സംവിധാനം ചെയ്യുന്ന ചിത്രം വൻ ബജറ്റിലാണ് ഒരുങ്ങുന്നത്.
സെപ്റ്റംബർ 30-ന് ഗാനം പുറത്തിറങ്ങും. ചിത്രത്തിൽ കിയാര അദ്വാനിയാണ് നായികയായി എത്തുന്നത്. ക്രിസ്മസ് റിലീസായി ഒരുങ്ങുന്ന ചിത്രത്തിൻ്റെ കഥ എഴുതിയിരിക്കുന്നത് കാർത്തിക് സുബ്ബരാജാണ്.
എസ് ജെ സൂര്യ, അഞ്ജലി, ജയറാം, നവീൻ ചന്ദ്ര, സുനിൽ, ശ്രീകാന്ത്, സമുദ്രക്കനി, നാസർ എന്നിവരാണ് മറ്റുവേഷങ്ങളിൽ. സംഗീതസംവിധാനം -എസ് തമൻ, എഡിറ്റർ -ഷമീർ മുഹമ്മദ്, ഛായാഗ്രാഹണം -തിരു. ദിൽ രാജുവും സിരീഷും ചേർന്നാണ് നിർമാണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]