
തിരുവനന്തപുരം: സീരിയലുകള്‍ക്ക് പിന്നാലെ സിനിമകള്‍ക്കെതിരെയും വിമര്‍ശനവുമായി ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേംകുമാര്‍. വര്‍ത്തമാന സിനിമകള്‍ മനുഷ്യരുടെ ഹിംസകളെ ഉണര്‍ത്തുന്നുവെന്നും ഹിംസകളെ കൗതുകകരമായി അവതരിപ്പിക്കാനാണ് സംവിധായകര്‍ ശ്രമിക്കുന്നതെന്നും പ്രേംകുമാര്‍ ആരോപിച്ചു.
‘സെന്‍സറിങ് കൊടുക്കുമ്പോള്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തണം. സിനിമകളിലൂടെ തെറ്റായ സന്ദേശം നല്‍കരുത്. എന്‍ഡോസള്‍ഫാന്‍ പോലെ മാരകമായ സിനിമകളുമുണ്ട്. സെന്‍സറിങ് മറികടന്ന് ക്രൂരതയും പൈശാചികതയും അവതരിപ്പിക്കുന്നു.’ പ്രേംകുമാര്‍ വ്യക്തമാക്കി.
സീരിയലുകളില്‍ പലതിന്റേയും ഉള്ളടക്കത്തിന് നിലവാരമില്ലെന്നും പ്രേംകുമാര്‍ പറഞ്ഞു. ടിവി പരിപാടികളുടെ ഉള്ളടകത്തില്‍ ശുദ്ധീകരണത്തിന് തയ്യാറാകണം. കലയുടെ പേരിലെ വ്യാജ നിര്‍മിതികള്‍ സാംസ്കാരിക വിഷമാണ്. പരിമിതികളുണ്ടെങ്കിലും ചലച്ചിത്ര അക്കാദമി ഇടപെടുമെന്നും പ്രേംകുമാര്‍ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]