
പ്രശാന്ത് നീൽ ചിത്രം കെജിഎഫിലെ റോക്കി എന്ന കഥാപാത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ നേടിയ താരമാണ് യാഷ്. കട്ട താടിയും നീണ്ട മുടിയുമായി എത്തിയ യാഷ് ഒരുപാട് ആരാധകരെ സ്വന്തമാക്കി. ആനന്ദ് അംബാനി-രാധിക മെർച്ചൻ്റ് വിവാഹത്തിൽ മുടി മുറിച്ച് പുത്തൻ ലുക്കിലെത്തിയ താരത്തിൻ്റെ ചിത്രങ്ങൾ വെെറലാവുകയും ചെയ്തു.
ഇപ്പോഴിതാ ആ വെെറൽ ലുക്കിനെക്കുറിച്ച് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് നടൻ്റെ ഹെയർ സ്റ്റെെലിസ്റ്റ് അലക്സ് വിജയ്കാന്ത്. യാഷിൻ്റെ പുത്തൻ ലുക്ക് ഗീതു മോഹൻദാസ് ചിത്രം ടോക്സിക്കിലേതാണെന്ന് അദ്ദേഹം വ്യക്തമാക്കി. യാഷ് അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്ക് അനുയോജ്യമായ ഹെയർസ്റ്റെെൽ ഒരുക്കുന്നത് താൻ ഏറെ ആസ്വദിക്കുന്നൊരു വെല്ലുവിളിയാണെന്ന് അലക്സ് വിജയ്കാന്ത് പറഞ്ഞു.
കെ.ജി.എഫിന് ശേഷമുള്ള യാഷ് ചിത്രമെന്ന നിലയ്ക്ക് ഏറെ ആകാംക്ഷയോടെയാണ് ആരാധകർ ടോക്സിക്കിനായി കാത്തിരിക്കുന്നത്. ടോക്സിക് – എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ് എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രം 2025-ൽ തിയേറ്ററുകളിലെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]