
ചെന്നൈ: നടന് വിജയ്യുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്. അന്‍പതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി കയ്യില്‍ തീ കത്തിച്ച് സാഹസികമായി ടൈല്‍സ് പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിജയുടെ രാഷ്ട്രീയപാര്‍ട്ടിയായ തമിഴ്നാട് വെട്രി കഴകത്തിന്റെ ചെന്നൈ സബര്‍ബന്‍ എക്സിക്യൂട്ടീവാണ് ചെന്നൈയിലെ നീലങ്കരൈയില്‍ ജന്മദിനാഘോഷം സംഘടിപ്പിച്ചത്.
സ്റ്റേജില്‍ നടന്ന സാഹസിക പ്രകടനത്തിനെ കുട്ടിയുടെ കയ്യിലെ തീ ദേഹത്തേക്ക് പടരുകയായിരുന്നു. കുട്ടിയ്ക്ക് പുറമേ സംഘാടകരിലൊരാള്‍ക്കും പരിക്കേറ്റു.
കള്ളക്കുറിച്ചിയില്‍ 50 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്തത്തില്‍പെട്ടവരെ സഹായിക്കണെമന്ന് അഭ്യര്‍ത്ഥിച്ച വിജയ് ജന്മദിനാഘോഷം ഒഴിവാക്കണമെന്ന് പാര്‍ട്ടി അണികളോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ വലിയ ആഘോഷ പരിപാടികളാണ് വെട്രി കഴകത്തിന്റെയും ആരാധകരുടെയും നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]