ഇന്ത്യന്‍ സിനിമയുടെ നെറുകയിലെത്തുന്ന ചിത്രം നിര്‍മിക്കണമെന്ന തന്റെ ആഗ്രഹമാണ് എമ്പുരാന് എന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. എല്‍2ഇ: എമ്പുരാന് ടീസര്‍ ലോഞ്ച് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സിനിമയുടെ ചെലവ് ആരെങ്കിലും ചോദിച്ചാല്‍ പറയാന്‍ പറ്റില്ല. പറയുന്നത് കളവാണെന്ന് ആളുകള്‍ പറയുമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
‘മലയാള സിനിമ എന്നുള്ളതില്‍നിന്ന് മാറി, ഇന്ത്യന്‍ സിനിമയുടെ നെറുകയില്‍ എത്താന്‍ പാകത്തിലുള്ള സിനിമ നിര്‍മിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. ആ ആഗ്രഹമാണ് എമ്പുരാന്. നമ്മള് ഉദ്ദേശിക്കുന്നത് പോലെയല്ല. ഈ സിനിമയ്ക്ക് എന്ത് ചെലവായി എന്നാരെങ്കിലും ചോദിച്ചാല്‍ പറയാന്‍ പറ്റില്ല. കള്ളം പറയുന്നതാണെന്ന് പറയും. ഞാന്‍ ആരോടും പറയുന്നില്ല, പറഞ്ഞിട്ടുമില്ല’, എന്നായിരുന്നു നിര്‍മാതാവിന്റെ വാക്കുകള്‍.
‘രാജുവിന് എന്നെ ഇഷ്ടമാണെന്ന് എനിക്ക് തോന്നുന്നു. എനിക്ക് ഭയങ്കര ഇഷ്ടമാണ്. കുറേ ചെലവൊക്കെ കൂട്ടുന്ന ആളാണ്, പറയുന്ന കാര്യമൊക്കെ ചെയ്യിപ്പിക്കുന്ന ആളാണ്. അണ്ണാ എനിക്ക് ഒന്നും വേണ്ട സിനിമയ്ക്ക് മാത്രം മതി, സ്വന്തമായി ഒന്നും വേണ്ട എന്ന് പറയും. സിനിമയ്ക്ക് വേണ്ടി ചോദിക്കുന്ന കാര്യങ്ങള്‍ ചിരിച്ച് നിന്നുകൊടുക്കണം. എപ്പോഴും സന്തോഷത്തോടെ നിന്ന്… അണ്ണാ എന്തുവാണ്ണാ എഴുതിവെച്ചിരിക്കുന്നേ, ഏത് രാജ്യത്തോട്ടാ പോവുന്നേ… എന്ന് ഞാന്‍ മുരളിച്ചേട്ടനോട് ചോദിക്കാറുണ്ട്. രാജുവിനോട് ഒരിക്കലും ചോദിച്ചിട്ടില്ല. ഇടയ്ക്ക് പറയും അണ്ണാ എന്നെ നോക്കിക്കോളണം കേട്ടോ എന്ന്. അങ്ങനെ മാത്രമേ പറയാറുള്ളൂ’, ചിത്രത്തിന്റെ സംവിധായകന് പൃഥ്വിരാജിനെക്കുറിച്ച് ആന്റണി പറഞ്ഞു.
‘ആന്റണി, രണ്ടുവര്‍ഷമായി എനിക്ക് രാജുവിനെ കാണാന്‍ കിട്ടുന്നില്ല. എല്ലാ സമയത്തും നിങ്ങളുടെ സിനിമ എന്ന് പറഞ്ഞാണ് പോവുന്നത് കേട്ടോയെന്ന് സുപ്രിയ പറയും. ഇത് ഞങ്ങള്‍ ഒന്നിച്ച് എവിടെയോ എത്തും, അക്കൂട്ടത്തില്‍ ഞങ്ങള്‍ക്കൊപ്പം കട്ടയ്ക്ക് പിടിച്ചങ്ങ് പോരെയെന്ന് ഞാന്‍ മറുപടി പറയും’, ആന്റണി ഓര്‍ത്തെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]