ആരാധകര്‍ കാത്തിരിക്കുന്ന വിവാഹമാണ് നടന് നാഗചൈതന്യയുടേതും നടി ശോഭിത ധുലിപാലയുടേതും. ഡിംസബര്‍ നാലിന് ഹൈദരാബാദില്‍വെച്ച് വിവാഹം നടക്കുമെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഓഗസ്റ്റിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. വിവാഹവുമായി ബന്ധപ്പെട്ട അപ്ഡേറ്റുകള്‍ക്കും ആരാധകര്‍ കാത്തിരിക്കുകയാണ്. വിവാഹ വീഡിയോ ഒ.ടി.ടിയില്‍ എത്തുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ താരവിവാഹത്തിന്റെ വീഡിയോ നെറ്റ്ഫ്ളിക്സ് വലിയ തുക നല്കി വാങ്ങി എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
വിവാഹ വീഡിയോയുടെ അവകാശം സ്വന്തമാക്കാന്‍ നിരവധി ഒ.ടി.ടി. കമ്പനികള്‍ നാഗചൈതന്യയെ സമീപിച്ചിരുന്നു. ഒടുവില്‍, നാഗചൈതന്യ-ശോഭിത വിവാഹ വീഡിയോയുടെ അവകാശം നെറ്റ്ഫ്ളിക്സ് സ്വന്തമാക്കി എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം. ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇക്കാര്യത്തില്‍ നാഗചൈതന്യയോ ശോഭിതയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നെറ്റ്ഫ്ളിക്സ് വമ്പന്‍ തുകയ്ക്ക് വിവാഹ വീഡിയോയുടെ അവകാശം സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. പുറത്തുവരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ വിവാഹ വീഡിയോയുടെ അവകാശം നെറ്റ്ഫ്ളിക്സിന് വില്‍ക്കുന്ന രണ്ടാമത്തെ തെന്നിന്ത്യന്‍ താരമാണ് നാഗചൈതന്യ. നേരത്തെ നയന്‍താരയുടെ വിവാഹദൃശ്യങ്ങള്‍ ഉള്‍പ്പെട്ട വീഡിയോ 25 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ളിക്സ് സ്വന്തമാക്കിയത്. എന്നാല്‍ നാഗചൈതന്യ-ശോഭിത ധുലിപാല വിവാഹ വീഡിയോയ്ക്കായി 50 കോടിയാണ് നെറ്റ്ഫ്ളിക്സ് ചെലവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് നയന്‍താരക്ക് ലഭിച്ചതിന്റെ ഇരട്ടി.
ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയായിരിക്കും വിവാഹവേദിയെന്നാണ് സൂചന. നാഗചൈതന്യയുടെ രണ്ടാം വിവാഹമാണ് ഇത്. നേരത്തെ നടി സമാന്തയെ വിവാഹം ചെയ്ത നാഗചൈതന്യ വിവാഹമോചനം നേടിയിരുന്നു. 2017-ലാണ് വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരാവുന്നത്. എന്നാല്‍ 2021-ല്‍ ഇരുവരും വേര്‍പിരിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]