
മലയാളം, തമിഴ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടി അഞ്ജു കുര്യൻ വിവാഹിതയാകുന്നു. കോട്ടയം സ്വദേശിയായ അഞ്ജു കുര്യൻ വരൻ റോഷനുമൊത്തുള്ള വിവാഹനിശ്ചയ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
‘എന്നെന്നേക്കുമായി ഞാൻ നിന്നെ കണ്ടെത്തി, ഈ നിമിഷത്തിലേക്ക് തങ്ങളെ എത്തിച്ച, അനുഗ്രഹിച്ച ദൈവത്തിന് നന്ദി’ – അഞ്ജു കുര്യൻ ഇൻസ്റ്റ ഗ്രാമിൽ കുറിച്ചു.
ചെന്നൈയിൽ പഠിക്കുന്ന സമയത്തുതന്നെ മോഡലിങ് രംഗത്ത് താരം സജീവമായിരുന്നു. പിന്നീട് സിനിമയിൽ എത്തി. 2013-ൽ നേരം എന്ന ചിത്രത്തിൽ കൂടി നിവിൻ പോളിയുടെ സഹോദരി വേഷം ചെയ്തുകൊണ്ടായിരുന്നു സിനിമയിലേക്കുള്ള ചുവടുവെപ്പ്. ഓം ശാന്തി ഓശാന, പ്രേമം, ഞാൻ പ്രകാശൻ, കവി ഉദ്ദേശിച്ചത്, ജാക്ക് ഡാനിയേൽ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]