
നടന്മാരായ സൂര്യയ്ക്കും കാർത്തിക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ടൊവിനോ തോമസ്. ആവേശത്തോടെയാണ് ആരാധകർ താരത്തിൻ്റെ പോസ്റ്റ് ഏറ്റെടുത്തത്. സൂര്യയ്ക്കും കാർത്തിക്കും ഒപ്പം കുറച്ചുസമയം ചെലവിടാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ടൊവിനോ കുറിച്ചു.
‘ഒരു നടനാകാൻ ആഗ്രഹിച്ചു നടന്ന വർഷങ്ങളിൽ, ഈ രണ്ടുപേരും എനിക്ക് അവരുടേതായ വഴികളിൽ പ്രചോദനം നൽകിയിട്ടുണ്ട്. അതിഗംഭീര അഭിനേതാക്കളും വ്യക്തികളുമായ ഇവർക്ക് ഇടയിൽ ഇന്ന് നിൽക്കുമ്പോൾ, എന്റെ യാത്രയിൽ ഇവർ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് കൃതജ്ഞതാപൂർവം ഓർക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സൂര്യയെയും കാർത്തിയെയും നേരിട്ട് കണ്ട് കുറച്ചുസമയം ചിലവഴിക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. ഒപ്പം നാളെ റിലീസ് ചെയ്യാൻ പോകുന്ന കാർത്തിയുടെ ”മെയ്യഴക”ന് ഹൃദയം നിറഞ്ഞ ആശംസകൾ’, ടൊവിനോ കുറിച്ചു.
നിരവധി ആരാധകരും താരങ്ങളുമാണ് ചിത്രത്തിന് കമൻ്റുമായി എത്തുന്നത്. ‘ഒരമ്മ പെറ്റ അളിയന്മാരാണെന്നെ പറയു’, നടി സുരഭി ലക്ഷ്മി കുറിച്ചു. ‘റോളക്സ്, മണിയൻ, ദില്ലി’ എന്നുള്ള കമെൻ്റും പോസ്റ്റിന് വരുന്നുണ്ട്. ആവേശത്തോടെയാണ് ഇവരുടെ കൂടിക്കാഴ്ചയെ ആരാധകർ നോക്കിക്കാണുന്നത്.
ട്രിപ്പിൾ റോളിലെത്തിയ ARM ആണ് ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രം. മികച്ച പ്രതികരണം നേടിക്കൊണ്ട് ചിത്രം പ്രദർശനം തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]