ബ്രിട്ടൻ: 2025-ലെ ഓസ്കർ പുരസ്കാരത്തിനുള്ള ബ്രിട്ടന്റെ ഔദ്യോഗിക എൻട്രിയായി ഹിന്ദി ചിത്രം ‘സന്തോഷ്’. സന്ധ്യ സുരി സംവിധാനംചെയ്ത പോലീസ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് സന്തോഷ്. ബാഫ്റ്റയാണ് ചിത്രം തിരഞ്ഞെടുത്തത്.
ഓസ്കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ലാപത ലേഡീസ് തിരഞ്ഞെടുക്കപ്പെട്ട് രണ്ടുദിവസത്തിനുശേഷമാണ് മറ്റൊരു ഹിന്ദി ചിത്രത്തിന് മറ്റൊരു രാജ്യത്തുനിന്ന് ബഹുമതി ലഭിക്കുന്നത്. ഷഹാന ഗോസ്വാമിയും സുനിത രാജ്വാറും ചിത്രത്തിൽ പ്രധാനവേഷങ്ങൾ കൈകാര്യംചെയ്യുന്നു. ഈ വർഷത്തെ കാൻ ചലച്ചിത്രമേളയിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു.
യു.കെ.യിലുടനീളം വ്യാപകമായി റിലീസ് ചെയ്യപ്പെട്ടതിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ബ്രിട്ടന്റെ ഓസ്കറിനുള്ള ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. മൈക്ക് ഗുഡ്റിജ്, ജെയിംസ് ബൗഷെർ, ബൽത്താസർ ഡെ ഗാനി, അലൻ മാക് അലക്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]