
ഹേമ കമ്മറ്റി റിപ്പോർട്ടിനെ പരിഹസിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണകുമാറും. സിന്ധു കൃഷ്ണയുടെ യൂട്യൂബ് വ്ളോഗിലൂടെയായിരുന്നു പരിഹാസം. ഹോം വ്ളോഗിനിടയിൽ മകൾ ദിയ കൃഷ്ണയുടെ വിവാഹകാര്യം പറയുന്നതിനിടയിലായിരുന്നു റിപ്പോർട്ടിനെ കളിയാക്കികൊണ്ടുള്ള പരിഹാസം. ‘നീ ഓരോന്നൊന്നും പറയല്ലേ… ഓരോ കമ്മീഷനൊക്കെ വന്നുകൊണ്ടിരിക്കുന്ന കാലമാ…ചെന്ന് വാതിലിലൊന്നും മുട്ടരുതേ’ എന്നായിരുന്നു കൃഷ്ണകുമാറിന്റെ സിന്ധു കൃഷ്ണയോടുള്ള സംഭാഷണം.
ലളിതമായി കല്യാണം നടത്തുന്നതിനെ കുറിച്ചും സാധരണക്കാരായ മാതാപിതാക്കൾ അനുഭവിക്കുന്ന വിഷമതകൾ പങ്കുവയ്ക്കുന്നതനൊപ്പം സ്ത്രീ ശാക്തീകരണത്തെ കുറിച്ചും കൃഷ്ണകുമാർ പറയുന്നുണ്ട്. ഇതിന് ശേഷമായിരുന്നു നടന്റെ പരിഹാസം. കൃഷ്ണകുമാറും സിന്ധുവും പരിഹസിച്ചു ചിരിക്കുമ്പോൾ വീഡിയോയിൽ ദിയ കൃഷ്ണയുമുണ്ട്. എനിക്കൊന്നും മനസിലായില്ല.. എങ്കിലും ഞാൻ ചിരിക്കാമെന്നായിരുന്നു ദിയയുടെ മറുപടി. ദിയക്ക് റിപ്പോർട്ടിനെ കുറിച്ചറിയില്ലെന്ന് മനസിലായതോടെ അധികമൊന്നും അറിയേണ്ടതില്ലെന്നും ഇരുവരും പറയുന്നുണ്ട്.
ഹേമാ കമ്മിറ്റി മുൻപാകെ വന്നിട്ടുള്ള മൊഴികളും പരാതികളും അർഹിക്കുന്ന ഗൗരവത്തോടെ സമീപിക്കണമെന്ന ആവശ്യങ്ങൾക്കിടയിലാണ് നടൻ കൂടിയായ കൃഷ്ണകുമാറിന്റെ പരാമർശമെത്തുന്നത്. വ്യാപക വിമർശനമാണ് നടനും ഭാര്യക്കുമെതിരെ ഉയരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]