
അഭിനേതാക്കളായ സാമന്ത റൂത് പ്രഭുവിന്റെയും നാഗ ചൈതന്യയുടെയും വിവാഹ മോചനം ബി.ആര്.എസ്. വര്‍ക്കിങ് പ്രസിഡന്റ് കെ.ടി.രാമറാവുവുമായി ബന്ധപ്പെടുത്തി തെലങ്കാന മന്ത്രി ഇട്ട പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാന്‍ കോടതി ഉത്തരവ്. തെലങ്കാന മന്ത്രി കോണ്ട സുരേഖയ്ക്കാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇത്തരം പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാന്‍ കോടതി നിര്‍ദേശം നല്‍കിയത്.
ഹൈദരാബാദ് സിവില്‍ കോടതിയില്‍ കെ.ടി.ആര് മന്ത്രി സുരേഖയ്ക്കെതിരെ ഫയല്‍ ചെയ്ത 100 കോടി രൂപയുടെ അപകീര്‍ത്തി ഹര്‍ജിയിലാണ് പോസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ ഉത്തരവിട്ടത്.
തെലങ്കാന വനം-പരിസ്ഥിതി മന്ത്രി സുരേഖ കെ.ടി.രാമറാവുവിനെ കുറിച്ച് ഇട്ട സാമൂഹിക മാധ്യമ പോസ്റ്റ് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. സാമന്തയും നാഗചൈതന്യവും വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിന് പിന്നില്‍ കെ.ടി.ആര്.ആണെന്നായിരുന്നു മന്ത്രിയുടെ പോസ്റ്റിലെ ആരോപണം.
ഇത് തെറ്റാണെന്ന് വ്യക്തമാക്കിയ കെ.ടി.ആര്. ആരോപണം തന്റെ സല്‍പ്പേരി കളങ്കം വരുത്തിയെന്നും വ്യക്തിപരമായ പ്രശ്നങ്ങളിലേക്ക് നയിച്ചെന്നും കോടതിയില്‍ ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]