തെലുങ്ക് താരം നാനിയും സംവിധായകൻ വിവേക് ആത്രേയയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടെെറ്റിൽ പുറത്തുവിട്ടു. ‘സരിപോദാ ശനിവാരം’ എന്നാണ് ഈ ആക്ഷൻ ചിത്രത്തിന്റെ പേര്. അടുത്തിടെ ഒരു ചെറിയ വീഡിയോയിലൂടെ പ്രോജക്റ്റ് പ്രഖ്യാപിച്ച നിർമ്മാതാക്കൾ ത്രില്ലടിപ്പിക്കുന്ന മറ്റൊരു വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ ടെെറ്റിൽ വെളിപ്പെടുത്തിയത്. ‘ആർആർആറി’ന്റെ മികച്ച വിജയത്തിന് ശേഷം ഡിവിവി എന്റർടെയിൻമെന്റിന്റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
സായ് കുമാറിന്റെ ശബ്ദത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ‘ദസറ’യിലൂടെ പാൻ ഇന്ത്യ ഫെയിം നേടിയ നാനിയുടെ പുതുമയുള്ളൊരു കഥാപാത്രമാകും ഇതെന്നാണ് വീഡിയോയിൽ നിന്ന് മനസിലാകുന്നത്. വേറിട്ട പരുക്കൻ ലുക്കിലാണ് താരമെത്തുന്നത്.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങുന്ന ഒരു പാൻ ഇന്ത്യ ചിത്രമാണ് ‘സരിപോദാ ശനിവാരം’. പ്രിയങ്ക അരുൾ മോഹൻ നായികയാകുമ്പോൾ തമിഴ് നടൻ എസ് ജെ സൂര്യ ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രമുഖ സാങ്കേതിക വിദഗ്ധർ ഈ ചിത്രത്തിനായി പ്രവർത്തിക്കുന്നുണ്ട്. ഛായാഗ്രഹണം: മുരളി ജി, ചിത്രസംയോജനം: കാർത്തിക ശ്രീനിവാസ്, സംഗീതം: ജേക്സ് ബിജോയ്, പി.ആർ.ഒ.: ശബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]