
തെലുങ്ക് സൂപ്പർതാരം നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള കൺവെൻഷൻ സെന്റർ തകർത്ത് ഹൈദരാബാദ് ഡിസാസ്റ്റർ റെസ്പോൺസ് ആൻഡ് അസെറ്റ്സ് മോണിട്ടറിംഗ് ആൻഡ് പ്രൊട്ടക്ഷൻ (ഹൈഡ്രാ) അധികൃതർ. വെള്ളിയാഴ്ചയാണ് സംഭവം.
പൊതുസ്ഥലങ്ങളും ജലാശയങ്ങളും കയ്യേറിക്കൊണ്ടുള്ള നിർമാണങ്ങൾ പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായാണ് അധികൃതരുടെ ഈ നീക്കം. പത്തേക്കർ വിസ്തൃതിയുണ്ടായിരുന്നു നാഗാർജുനയുടെ ദ എൻ കൺവെൻഷൻ സെന്ററിന്. പാരിസ്ഥിതിക നിയമങ്ങളുൾപ്പെടെ സകലതിനേയും കാറ്റിൽപ്പറത്തിയാണ് കെട്ടിടം നിർമിച്ചതെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.
തുംകുണ്ട തടാകത്തിന്റെ 1.12 ഏക്കർ ഭാഗമാണ് കൺവെൻഷൻ സെന്റർ നിർമിക്കാൻ കയ്യേറിയത്. ഇതിനുപുറമേ തടാകത്തിന്റെ ബഫർ സോണിലുൾപ്പെടുന്ന രണ്ടേക്കർ ഭൂമിയും കയ്യേറിയതായി കണ്ടെത്തി. തുടർന്നാണ് സെന്റർ പൊളിച്ചുമാറ്റാൻ ഹൈഡ്രാ അധികൃതർ തീരുമാനിച്ചത്. അതേസമയം ഈ വിഷയത്തിൽ നാഗാർജുന പ്രതികരിച്ചിട്ടില്ല.
ആന്ധ്രയിലെ ഏറെ പ്രശസ്തമായ കൺവെൻഷൻ സെന്ററാണ് ദ എൻ. ആഡംബര വിവാഹങ്ങളും കോർപ്പറേറ്റ് മീറ്റിങ്ങുകളുമെല്ലാം ഇവിടെ നടന്നിരുന്നു. ഇതാണ് ഹൈഡ്രാ ഏജൻസിയുടെ നീക്കത്തെ ഏവരുടേയും ശ്രദ്ധാകേന്ദ്രമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]