
വിജയ് ചിത്രം ‘ലിയോ‘ വലിയ സംഭവമായി തോന്നിയില്ലെന്ന് നിർമാതാവ് ജി. സുരേഷ് കുമാർ. ലോകേഷ് കനകരാജിനേയും നെൽസനേയും ഫോളോ ചെയ്യുന്നത് പോലെ ആളുകൾ മലയാള സിനിമയെ ഫോളോ ചെയ്യുന്നുണ്ടോയെന്ന് സംശയമാണെന്നും നിർമാതാവ് പറഞ്ഞു. നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സ്മൃതി സന്ധ്യ’യിൽ ‘എൺപതുകളിലെ മലയാള സിനിമ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവിധായകൻ കമലും നടനും നിർമാതാവുമായ മണിയൻ പിള്ള രാജുവും ഒപ്പമുണ്ടായിരുന്നു. ‘രോമാഞ്ചം‘ കണ്ടിട്ട് ചിരി വന്നില്ലെന്നും എന്നാൽ ആ സിനിമ മോശമാണെന്ന
അഭിപ്രായമില്ലെന്നും സുരേഷ് കുമാർ കൂട്ടിച്ചേർത്തു.
‘വിഷ്ണുലോകം ആണെങ്കിലും ഞാനെടുത്ത ബട്ടർഫ്ലൈ ആണെങ്കിലും ആറാം തമ്പുരാൻ ആണങ്കിലും മോഹൻലാൽ അഭിനയിച്ച എന്റെ ചിത്രങ്ങളാണ്. ഇതിന്റെയൊക്കെ ആദ്യ ദിവസം ഞാൻ കണ്ടിട്ടുള്ള തിരക്ക് ഭയങ്കരമാണ്. ആളുകൾ ഇടിച്ചു കയറും. പ്രേക്ഷകരുടെ മെെൻ്റ്സെറ്റ് മാറി. നിങ്ങൾ ലോകേഷ് കനകരാജിനേയും നെൽസനെയും ബാക്കിയുള്ളവരെയും ഒക്കെ ഫോളോ ചെയ്യുന്നുണ്ട്. അതുപോലെ ശരിക്കും നിങ്ങൾ മലയാള സിനിമയെ ഫോളോ ചെയ്യുന്നുണ്ടോ എന്നുള്ളത് സംശയമാണ്.
പുതിയ തലമുറയിലെ ‘രോമാഞ്ചം’ എന്ന സിനിമ ഞാൻ പോയിക്കണ്ടാൽ അത്ര നന്നായി തോന്നില്ല. നിങ്ങൾ കണ്ടിട്ട് ചിരിക്കുന്നുണ്ട്. എനിക്ക് ആ സിനിമ കണ്ടിട്ട് ചിരി വന്നില്ല. ആ സിനിമ മോശമാണെന്നല്ല ഞാന്‍ പറയുന്നത്. എനിക്ക് ആ സിനിമ അത്ര ആസ്വദിക്കാന്‍ പറ്റിയില്ല, നിങ്ങള്‍ക്ക് ആസ്വദിക്കാൻ പറ്റി.
ഞാനൊരു പഴയ ആളാണ്. ഇപ്പോൾ കഥ കേൾക്കുമ്പോൾ എനിക്ക് ആശയക്കുഴപ്പമാണ്. ആരെങ്കിലും കഥ പറയാൻ എന്റെ അടുത്തു വന്നാൽ ഞാൻ എന്റെ മകളുടെ അടുത്ത് പറയും, നീ കൂടെ ഒന്ന് കേട്ട് നോക്കൂ എന്ന്. ഞാൻ വിലയിരുത്തുന്നത് തെറ്റാണോ എന്ന് എനിക്കറിയില്ല. അതുകൊണ്ടാണ് ഒരു മാറ്റം വേണമെന്ന് വിചാരിക്കുന്നത്. ലോകേഷിനെ പോലെ പ്രഗൽഭരായ സംവിധായകർ ഇവിടെയുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തമിഴ് സിനിമയ്ക്ക് ഇവിടെ വലിയൊരു പ്രേക്ഷകരുണ്ട്. ലിയോ എന്ന ചിത്രം കണ്ടിട്ട് എനിക്ക് വലിയ സംഭവമായി തോന്നിയില്ല. അതിൽ ക്ലൈമാക്സിലെ ഫൈറ്റിൽ 200 പേരെ ഒരാൾ ഇടിച്ചിടുന്നുണ്ട്. ആളുകൾ കെെയടിക്കുമ്പോൾ അതാണവർക്ക് ഇഷ്ടമെന്നാണ് എനിക്ക് മനസിലായത്. അതെനിക്ക് ദഹിക്കില്ല. തലമുറകളുടെ വ്യത്യാസം വരുന്നത് കൊണ്ടാണത്‘. സുരേഷ് കുമാർ പറഞ്ഞു.