താരപ്രഭയുടെ ലോകമാണ് ബോളിവുഡ്. പല താരങ്ങളും കണ്ണഞ്ചിക്കുന്ന പൊലിമയുള്ള പാർട്ടികളിലും അത്താഴവിരുന്നുകളിലുമെല്ലാം പങ്കെടുക്കുന്നവരുമാണ്. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തനാണ് സൂപ്പർതാരം സൽമാൻ ഖാൻ. 26 കൊല്ലത്തിലേറെയായി താൻ പുറത്തുനിന്ന് അത്താഴം കഴിച്ചിട്ടെന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം. ഇന്ത്യാ ടുഡേയോടായിരുന്നു സൽമാന്റെ ഈ തുറന്നുപറച്ചിൽ.
25, 26 വർഷമായി, അല്ലെങ്കിൽ അതിലേറെ കാലമായി വീട്ടിൽനിന്ന് പുറത്തുപോയി അത്താഴവിരുന്ന് കഴിച്ചിട്ടില്ലെന്ന് സൽമാൻ ഖാൻ പറഞ്ഞു. സിനിമാ ഷൂട്ടിങ്ങുകൾക്കുവേണ്ടി മാത്രമാണ് വീടുവിട്ട് യാത്രചെയ്യാറുള്ളത്. വീട്ടുമുറ്റത്തിരിക്കുന്നതോ ഫാമിലേക്ക് പോകുന്നതോ മാത്രമാണ് ഔട്ടിങ് എന്ന രീതിയിൽ ആകെ ചെയ്യാറുള്ളതെന്നും സൽമാൻ ഖാൻ പറഞ്ഞു.
“വീട്, ഷൂട്ട്, ഹോട്ടൽ, എയർപോർട്ട്, ലൊക്കേഷൻ, വീട്ടിലേക്ക്, പിന്നെ ജിമ്മിലേക്കുമാണ് എന്റെ യാത്രകൾ. അത്രയേയുള്ളൂ. എന്റെ കുടുംബത്തേക്കാൾ കൂടുതൽ സമയം ഞാൻ എന്റെ സ്റ്റാഫിനൊപ്പം ചെലവഴിക്കുന്നു. അടുത്തകാലത്ത് പുറത്തുപോയത് അമ്മയേയും കൂട്ടി ഒരു ചായ കുടിക്കാനോ മറ്റോ ആണെന്നാണ് ഓർമ. അത്രമാത്രം.” സൽമാൻ ഖാൻ കൂട്ടിച്ചേർത്തു.
ടൈഗർ 3-യാണ് സൽമാൻ ഖാൻ നായകനായെത്തിയ പുതിയ ചിത്രം. കത്രീന കൈഫ്, ഇമ്രാൻ ഹാഷ്മി എന്നിവരാണ് മുഖ്യവേഷങ്ങളിലെത്തിയത്. 2012-ൽ പുറത്തിറങ്ങിയ ഏക്ഥാ ടൈഗർ, 2017-ലിറങ്ങിയ ടൈഗർ സിന്ദാ ഹേ എന്നീ ചിത്രങ്ങളുടെ തുടർച്ചയാണ് യഷ് രാജ് സ്പൈ യൂണിവേഴ്സിൽ ഉൾപ്പെട്ട ടൈഗർ 3.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]