
വിവാഹത്തിന് പിന്നാലെ ഉയർന്ന നെഗറ്റീവ് കമന്റുകൾക്കും ട്രോളുകൾക്കും മറുപടിയുമായി നടൻ ബാല. ഇത് തന്റെ അവസാനത്തെ കല്യാണമാണെന്ന് ബാല വ്യക്തമാക്കി. ട്രോളുകളും നെഗറ്റീവ് കമന്റുകളും ശ്രദ്ധിക്കാറുണ്ട്. പക്ഷേ അത് തങ്ങളെ ബാധിക്കാറില്ല. ട്രോളുകൾ മലയാളത്തിലായതിനാൽ പൂർണമായും മനസിലാകുന്നില്ലെന്ന് പറഞ്ഞ ബാല, ഇംഗ്ലീഷ് ചേർത്താൽ നന്നായിരിക്കുമെന്നും പറഞ്ഞു.
‘ഒരു പാട് പേര് അനുഗ്രഹിച്ചു. ഒരുപാട് ട്രോളുകള്‍ ഒക്കെ ഇറങ്ങി. ഇത് അവസാനത്തെ കല്യാണമാണ്. ട്രോളുകള്‍ കണ്ടപ്പോൾ നിനക്ക് വിഷമമില്ലേ എന്ന് കോകിലയോട് ചോദിച്ചു. ഇല്ല എന്നായിരുന്നു മറുപടി. കാര്യം തിരക്കിയപ്പോൾ എനിക്ക് മലയാളം അറിയില്ലല്ലോ മാമാ എന്നാണ് മറുപടി ലഭിച്ചത്. ട്രോളുകൾ ഇറക്കുന്നവർക്കും നെഗറ്റീവ് കമന്റ് പറയുന്നവര്‍ക്കും ഒരു ഉപദേശം തരാനുണ്ട്.കുറച്ച് ഇംഗ്ലീഷ്കൂടി ചേര്‍ത്താല്‍ നമുക്ക് മനസിലാകും. മുഴുവന്‍ മലയാളത്തിലായാല്‍ മനസിലാകില്ല. എന്തായാലും ആരായാലും എല്ലാവരും നന്നായി ഇരിക്കട്ടെ’- പുതിയ ചിത്രത്തിന്റെ പ്രഖ്യാപന ചടങ്ങിൽ ബാല പറഞ്ഞു.
ബുധനാഴ്ച രാവിലെയാണ് ബാല വീണ്ടും വിവാഹിതനായത്. രാവിലെ 8.30ഓടെ എറണാകുളം കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ബാലയുടെ ബന്ധുകൂടിയായ ചെന്നൈ സ്വദേശിയായ കോകിലയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. കരള്‍ ട്രാസ്പ്ലാന്റേഷന്‍ കഴിഞ്ഞ് ഒരു തുണ വേണമെന്ന് തോന്നിയെന്നും അതിനാലാണ് വീണ്ടും വിവാഹിതനായതെന്നും ബാല പറഞ്ഞിരുന്നു. പുതിയ ബന്ധത്തില്‍ ആത്മവിശ്വാസമുണ്ടെന്നും നല്ല രീതിയില്‍ മുന്നോട്ട് പോകുമെന്ന് തോന്നുവെന്നും ബാല വിവാഹത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ കർണാകട സ്വദേശിയയാണ് ബാല ആദ്യം വിവാഹം കഴിച്ചത്. ഗായിക അമൃത സുരേഷുമായുള്ള വിവാഹത്തില്‍ ബാലയ്ക്ക് അവന്തിക എന്നൊരു മകളുണ്ട്. എന്നാൽ ഇരുവരും ബന്ധം വേര്‍പ്പെടുത്തി. ബാല വിവാഹമോചനത്തിനുശേഷം ഡോക്ടര്‍ എലിസബത്തിനെ വിവാഹം ചെയ്തു. ബാലയുടെ ഈ വിവാഹം ഏറെ ചര്‍ച്ചയായിരുന്നു. പക്ഷേ, കുറച്ചുനാളായി ഇരുവരും അകന്നു കഴിയുകയായിരുന്നു. ഈ വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നുമില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]