ഒട്ടാവ: ഖലിസ്താൻവാദികളെ പിന്തുണച്ചെന്നാരോപിച്ച് കനേഡിയൻ റാപ്പ് ഗായകൻ ശുഭ്നീത് സിങ്ങിന്റെ (ശുഭ്) ഇന്ത്യയിലെ സംഗീതപരിപാടികൾ റദ്ദാക്കി. ടിക്കറ്റെടുത്തവർക്ക് പണം തിരികെനൽകുമെന്ന് ബുക്കിങ് ആപ്പായ ബുക്ക് മൈ ഷോ അറിയിച്ചു.
ശുഭ് ഖലിസ്താൻ അനുഭാവിയാണെന്ന ആരോപണമുയർന്നതോടെ ‘ബുക്ക് മൈ ഷോ’ ബഹിഷ്കരിക്കാൻ സാമൂഹികമാധ്യമങ്ങളിൽ ആഹ്വാനമുയർന്നിരുന്നു. ശുഭിന്റെ ഇന്ത്യാപര്യടനത്തിന്റെ സ്പോൺസർകൂടിയാണ് ബുക്ക് മൈ ഷോ.
ഇദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാപര്യടനമായിരുന്നു ഇത്. 10 നഗരങ്ങളിലാണ് പരിപാടി നിശ്ചയിച്ചിരുന്നത്. ശുഭിന്റെ പരിപാടിയുടെ പോസ്റ്ററുകൾ മുംബൈയിൽ യുവമോർച്ച പ്രവർത്തകർ നശിപ്പിച്ചു. ഖലിസ്താൻവാദത്തെ പിന്തുണയ്ക്കുന്നവർ ഇന്ത്യയിൽ കാലുകുത്തേണ്ടെന്ന് മോർച്ച നേതാക്കൾ പറഞ്ഞു.
Content Highlights: Rapper Shubh’s India Tour Cancelled, Shubneet Singh
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]