
കൊച്ചി: ബലാത്സംഗക്കേസിൽ സംവിധായകൻ ഒമർ ലുലുവിന്റെ മുൻകൂർ ജാമ്യഹർജി ഓഗസ്റ്റ് രണ്ടിന് പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് സി.എസ്. ഡയസാണ് ഹർജി പരിഗണിക്കുന്നത്. ജാമ്യഹർജിയെ എതിർത്ത് പീഡനത്തിന് ഇരയായ നടി കക്ഷി ചേർന്നിരുന്നു.
ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നാണ് ഒമർ ലുലുവിന്റെ വാദം. എന്നാൽ തന്നെ എം.ഡി.എം.എ. കലർത്തിയ പാനീയം നൽകി മയക്കി ബലാൽക്കാരം ചെയ്തെന്നാണ് നടി പറയുന്നത്. ഒമർ ലുലുവിന് നേരത്തേ ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]