
പത്തനംതിട്ട: മലയാളസിനിമയ്ക്ക് നഷ്ടത്തിന്റെ ഒന്നരമാസമാണ് കടന്നുപോയത്. നല്ല അഭിപ്രായം ഉണ്ടെങ്കിൽ മാത്രമേ ഇപ്പോൾ സിനിമകൾ കാണാൻ തിയേറ്ററിൽ കൂടുതൽ ആളെത്തുകയുള്ളൂവെന്ന് സിനിമാമേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു. ഈ വർഷം രണ്ടുമാസത്തിനിടെ 42 സിനിമകൾ റിലീസായതിൽ ഒരെണ്ണത്തിന് മാത്രമേ മികച്ച നേട്ടം ഉണ്ടായുള്ളൂ. ജനുവരിയിൽ റിലീസായ രേഖാചിത്രം നല്ല കളക്ഷൻ നേടി. അതേസമയം, ആദ്യ രണ്ടുമാസങ്ങൾ മലയാള സിനിമയ്ക്ക് മികച്ച നേട്ടമുണ്ടായിരുന്നു. 200 കോടിയും 100 കോടിയും കടന്ന സിനിമകളുണ്ടായി. എന്നാൽ, ഈ വർഷം മലയാള സിനിമയുടെ ഗ്രാഫ് ഉയരാത്തതിന് നിരവധി കാരണങ്ങൾ സിനിമാ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു.
സിനിമാ റിവ്യൂകൾ ആളുകളെ സ്വാധീനിക്കുന്നുണ്ടെന്നത് പ്രധാന കാരണം. പേയ്ഡ് റിവ്യൂകളിൽ വീഴാതെ, സത്യസന്ധമായ അഭിപ്രായങ്ങൾ മനസ്സിലാക്കി ആളുകൾ സിനിമ കാണാൻ ശ്രമിക്കുന്നു.
അടുത്തിടെ, വലിയ പ്രതീക്ഷ നൽകി തിയേറ്ററിലെത്തിയ പല സിനിമകളും പരാജയപ്പെട്ടിരുന്നു. ഹോം സിനിമകളുടെ പ്രീതി കൂടിയതാണ് മറ്റൊരുകാരണം. വലിയ സ്ക്രീനുള്ള സ്മാർട്ട് ടി.വി.കൾ വീടുകളിൽ വ്യാപകമായതോടെ, കുറച്ച് ആളുകളെങ്കിലും സിനിമകൾ ഓൺലൈനിൽ വരുമ്പോൾ കാണാമെന്ന ചിന്തയിലേക്ക് മാറിയിട്ടുണ്ട്. ഹിറ്റ് സിനിമകളൊഴികെ മിക്കതും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ അധികം വൈകാതെ റിലീസാകുന്നുമുണ്ട്.
2024-ലെ ക്രിസ്മസ് സീസണിൽ ഇറങ്ങിയ മിക്ക സിനിമകളും ആഴ്ചകൾക്കകം ഒ.ടി.ടി.റിലീസ് ചെയ്തു. എന്നാൽ ഒ.ടി.ടി., ഡിജിറ്റൽ റൈറ്റ്സ് പോലെയുള്ള ബിസിനസുകളും ഇപ്പോൾ പുറകോട്ടാണ്. സിനിമ വിജയിച്ചാൽ മാത്രമേ ആഫ്റ്റർ ബിസിനസിൽ നല്ല തുക ലഭിക്കൂ. ഇത്, വലിയ തുക മുടക്കാൻ നിർമാതാക്കൾ മടിക്കുന്നതിനും കാരണമാകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]