ഗൗതം വാസുദേവ് മേനോന് നിര്‍മിച്ച ‘ഡൊമിനിക് ആന്‍ഡ് ലേഡീസ് പേഴ്സ്’ മികച്ച് പ്രതികരണം നേടി തിയ്യേറ്റുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ടര്‍ബോയുടെ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രമാണിത്. മമ്മൂട്ടിക്കൊപ്പം തന്നെ സിനിമയില്‍ ഗോകുല്‍ സുരേഷും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇരുവരുടേയും കൂട്ടുകെട്ട് മികച്ചതാണെന്നാണ് സിനിമ കണ്ടവര്‍ അഭിപ്രായപ്പെടുന്നത്.
ഗോകുലുമായി ഒന്നിച്ച് അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ മമ്മൂട്ടി. പ്രമോഷന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു സെറ്റിൽ ഇരുവരും തമ്മിലുള്ള സംഭാഷണമടക്കം മമ്മൂട്ടി വെളിപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള കോമ്പിനേഷന്‍ എങ്ങനെ വര്ക്കായെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ഗോകുലിന്റെ അച്ഛന്റെ സഹപ്രവര്‍ത്തകനാണ് ഞാന്‍. അപ്പോള്‍ സ്വാഭാവികമായും പിതൃതുല്യമായ ബഹുമാനം ഉണ്ടാവും. അത് സിനിമയില്‍ കാണരുതെന്നാണ് ഞാന്‍ ഗോകുലിനോട് പറഞ്ഞത്. സെറ്റില്‍ എന്നെ കാണുമ്പോള്‍ എഴുന്നേറ്റ് നില്ക്കുന്ന പരിപാടിയൊക്കെ അവനുണ്ടായിരുന്നു. സാധാരണ എന്നോട് പെരുമാറുന്നതുപോലെ ചെയ്യരുതെന്ന് ഞാന്‍ പറഞ്ഞു. സീനിയറും അസിസ്റ്റന്റും തമ്മിലെ ബന്ധമേ എന്നോട് സിനിമയില്‍ കാണിക്കാവൂ, എന്നെ മമ്മൂട്ടി സാറോയിട്ടോ മമ്മൂട്ടിക്കയായിട്ടോ മമ്മൂട്ടി ചേട്ടനായോ കാണരുതെന്ന് പറഞ്ഞു. അത് മാത്രമേ ഞാന്‍ അവനോട് പറഞ്ഞുള്ളൂ. അവന് നല്ല പ്രകടനം കാഴ്ചവെച്ചു. നല്ല കോമ്പിനേഷനായിരുന്നു, ഒരു ബുദ്ധിമുട്ടും ഞങ്ങള്‍ക്ക് ഉണ്ടായിട്ടില്ല. നമ്മുടെ കൂടെ അഭിനയിക്കുമ്പോള്‍ ഗോകുലിന് ആ എക്സൈറ്റ്മെന്റ് ഉണ്ടായിരുന്നു. അതുകൊണ്ടാണ് ആ കഥാപാത്രം ഗോകുലിന് അത്രയും ചേര്‍ച്ചയുണ്ടായത്’, മമ്മൂട്ടി പറഞ്ഞു.
ഇപ്പോള്‍ ഖത്തറിലായതിനാല്‍ ഗോകുലിന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. മമ്മൂട്ടി പിന്നില്‍ ഇരിക്കുന്നതിനാല്‍ ബൈക്ക് വേഗത്തില്‍ ഓടിക്കാന്‍ പറ്റില്ലെന്ന് ഗോകുല്‍ പറഞ്ഞത് മാത്രമായിരുന്നു തനിക്കൊരു പ്രശ്നമെന്ന് സംവിധായകന് ഗൗതം വാസുദേവ് മേനോന് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]