സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയേയും ഛായാഗ്രാഹകൻ മധു നീലകണ്ഠനേയും പ്രശംസിച്ച് നടൻ ഹരീഷ് പേരടി. ഇരുവരും ലോക സിനിമയുടെ ഭൂപടത്തിലേക്ക് ദൃശ്യ കവിത ഉണ്ടാക്കുകയാണെന്ന് ഹരീഷ് പേരടി പറഞ്ഞു. മോഹൻലാൽ നായകനായെത്തുന്ന ‘മലൈക്കോട്ടൈ വാലിബ’ന്റെ ലൊക്കേഷൻ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഹരീഷ് പേരടിയുടെ കുറിപ്പ്.
ഹരീഷ് പേരടിയുടെ കുറിപ്പിൻ്റെ പൂർണരൂപം
ലിജോ ജോസ് പെല്ലിശ്ശേരിയും മധു നീലകണ്ഠനും..മലയാളിയുടെ സർവ്വസാധാരണ വസ്ത്രമായ മുണ്ടുമുടുത്ത് ലോക സിനിമയുടെ ഭൂപടത്തിലേക്ക് ദൃശ്യ കവിത ഉണ്ടാക്കുകയാണവർ…അതുകൊണ്ടാണവരുടെ വിരലുകളും കൺപീലികളും മുഖവും കഥാപാത്രങ്ങളുടെ കണ്ണാടിയാവുന്നത്…ക്യാമറക്കുമുന്നിൽ ഈ രണ്ടെണ്ണത്തിനോടും മുട്ടാൻ നല്ല രസമാണ്…നമ്മള് അർജന്റീനയാവുമ്പം ഇവര് ബ്രസിലാവും…ബ്രസിലിന്റെ സ്റ്റൈലാണ് ഇവർക്ക് ഇഷ്ടമെന്ന് കരുതി അടുത്ത കളിക്ക് നമ്മള് ബ്രസീലായാൽ ഇവർ ബ്രസീലും കടന്ന് ഹോളണ്ടാവും…കളി കഴിഞ്ഞാൽ വിയർത്ത് നിൽക്കുന്ന നമ്മളെ വന്ന് കെട്ടിപിടിക്കും..എന്തിനാണ് കെട്ടിപിടിക്കുന്നത് ഞങ്ങൾ ഗോളൊന്നും അടിച്ചില്ലല്ലോ എന്ന് ചോദിച്ചാൽ ആരും കേൾക്കാതെ ചെവിട്ടിൽ പറയും നല്ല കളിയായിരുന്നു നിങ്ങളുടെതെന്ന്..അപ്പോൾ എന്റെ മനസ്സിൽ ഒരു വെടി പൊട്ടും…ശരിയാണ്..”കൂടുതൽ ഗോളടിക്കുന്ന മൽസരങ്ങളെക്കാൾ നല്ല കളി സമനിലയാവുന്ന മൽസരങ്ങളാണല്ലോയെന്ന്”…കട്ടക്ക് കട്ട കളിയിൽ മനസ്സ് സന്തോഷമാവും…കളി നിയന്ത്രിക്കാനറിയാവുന്ന പ്രധാന റഫറിയേയും അയാളൊടൊപ്പം എന്തിനും കുടെ നിൽക്കുന്ന ലെൻസ് റഫറിയേയും വല്ലാതെ മിസ്സ് ചെയ്യുന്നു…വാലിബൻ ഓർമ്മകൾ…
ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിൽ ആരംഭിച്ച ജോൺ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേൻ മൂവി മോണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് ‘മലൈക്കോട്ടൈ വാലിബൻ’ നിർമിക്കുന്നത്. പി. എസ്സ്. റഫീക്കാണ് തിരക്കഥ ഒരുക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]