
മമ്മൂട്ടി നായകനായെത്തിയ മാസ്സ് ആക്ഷൻ കോമഡി ചിത്രം ‘ടർബോ’യുടെ വൻ വിജയത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ സക്സസ് ഇവന്റ് ഷാർജ സെൻട്രൽ മാളിൽ വെച്ച് നടന്നു. ചിത്രം വൻ വിജയമായതിന് പിന്നാലെ ചിത്രത്തിന്റെ അറബി പതിപ്പ് റിലീസിനൊരുങ്ങുകയാണ്. എല്ലാ കഥാപാത്രങ്ങൾക്കും അറബികൾ തന്നെയാണ് ഡബ് ചെയ്തിരിക്കുന്നത്. ചിത്രം ഉടൻ റിലീസിനെത്തും.
മമ്മൂട്ടി, സംവിധായകൻ വൈശാഖ്, ട്രൂത്ത് ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ സമദ്, ഖാലിദ് അൽ അമേരി, അനുരാ മത്തായി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ലൈൻ ഇൻവെസ്റ്റ്മെന്റ് പ്രോപ്പർട്ടി എൽ എൽ സി സിഇഒ ജെയിംസ് വർഗീസ്, ലൈൻ ഇൻവെസ്റ്മെന്റ് ജിഎം നവനീത് സുധാകരൻ, ഷാർജ സെൻട്രൽ മാൾ മാനേജർ റസ്വാൻ അബ്ദുൾ റഹ്മാൻ എന്നിവർ ചടങ്ങിൽ ടർബോ ടീമിനെ സ്വാഗതം ചെയ്തു.
‘ടർബോ’ വൻ വിജയമാക്കിയതിൽ എല്ലാവരോടും നന്ദി അറിയിച്ച മമ്മൂട്ടി ചിത്രത്തിന്റെ അറബിക്ക് പതിപ്പിൻ്റെ ടീസർ ലോഞ്ച് ചെയ്തു. അറബിക് ഡബ്ബിനു പിന്നിൽ പ്രവർത്തിച്ച ടീമിന് മമ്മൂട്ടി പ്രത്യേകം നന്ദിയും അറിയിച്ചു. മലയാളികളും എമിറാത്തികളും തമ്മിലെ ഒരു സാംസ്കാരിക ഒത്തുകൂടലാണ് ഇതെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. പതിനായിരക്കണക്കിന് ആളുകൾ ചടങ്ങിൽ പങ്കെടുത്തു. ഹിറ്റ് എഫ്എം 96.7 നോടൊപ്പം ജിഎംഎച്ച് ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]