
മഞ്ജു വാര്യര്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ‘കയറ്റം’ സിനിമ സൗജന്യമായി ഓണ്‍ലൈനില്‍ റിലീസ് ചെയ്ത് സംവിധായകന് സനല്‍കുമാര്‍ ശശിധരന്. ചിത്രം വിമിയോയിലും ഗൂഗിളിള്‍ ഡ്രൈവിലുമാണ് സംവിധായകന് അപ്ലോഡ് ചെയ്തത്. ഇതിന്റെ ലിങ്കുകള്‍ പൊതുജനങ്ങള്‍ക്ക് കാണാന്‍ പാകത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു.
സബ്ടൈറ്റിലോടുകൂടിയ ചിത്രത്തിന്റെ പൂര്‍ണരൂപമാണ് സംവിധായകന് പുറത്തുവിട്ടത്. പൂര്‍ണമായും ഐ ഫോണിലാണ് ചിത്രം ഷൂട്ട് ചെയ്തതെന്ന് സംവിധായകന് പറയുന്നു. 2019-ല്‍ ഹിമാലയത്തിലായിരുന്നു സിനിമയുടെ ചിത്രീകരണം. മഞ്ജു വാര്യര്‍ ചിത്രത്തില്‍ നിര്‍മാണ പങ്കാളിയായിരുന്നു.
നേരത്തെ, ടൊവിനോ തോമസ് നായകനായ വഴക്ക് എന്ന ചിത്രവും സനല്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ജീവന് തന്നെ പണയംവെച്ചാണ് ചിത്രം ഷൂട്ട് ചെയ്തതെന്ന്, റിലീസിന് മുമ്പുള്ള ഫെയ്സ്ബുക്ക് ലൈവില്‍ സനല്‍ പറഞ്ഞു. മഞ്ജു വാര്യരുടെ ജീവന് ഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ നിയമനടപടികള്‍ നേരിടുന്ന സംവിധായകന് ജോര്ജിയയില്നിന്നാണ് റിലീസ് വിവരം അറിയിച്ചത്.
ചിത്രത്തിന്റെ റിലീസ് നീണ്ടുപോയതോടെ അക്കാര്യം സംസാരിക്കാനായി മഞ്ജു വാര്യരെ ബന്ധപ്പെട്ടപ്പോഴാണ് അവരുടെ ജീവന് ഭീഷണിയുണ്ടെന്ന് മനസിലായതെന്ന് റിലീസിന് മുമ്പുള്ള ഫെയ്സ്ബുക്ക് ലൈവില്‍ സനല്‍ പറഞ്ഞു. രണ്ടുവര്‍ഷമായി താന്‍ മഞ്ജുവാര്യരുമായി ഫോണില്‍ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
മഞ്ജുവുമായി സംസാരിച്ചതെന്ന് അവകാശപ്പെടുന്ന രണ്ട് ഓഡിയോ റെക്കോര്‍ഡിങ്ങുകള്‍ സനല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടിരുന്നു. ശബ്ദരേഖകള്‍ പുറത്തുവന്നതിന് ശേഷം തനിക്ക് മഞ്ജുവുമായി സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സനല്‍ പറഞ്ഞു. തനിക്കെതിരായ കേസ് പിന്‍വലിക്കണമെന്നും സിനിമ റിലീസ് ചെയ്യണമെന്നും മഞ്ജുവിനോട് ആവശ്യപ്പെട്ടു. എന്നാലത് തന്റെ നിയന്ത്രണത്തിലല്ലെന്നും സാധിക്കില്ലെന്നുമായിരുന്നു മഞ്ജുവിന്റെ മറുപടി. തന്റേത് മാത്രമല്ല മകളുടെ ജീവനും ഭീഷണിയാണെന്നും മഞ്ജു പറഞ്ഞതായി സനല്‍ കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]