
തന്റെ വസ്ത്രധാരണയുടെ എല്ലാ ഉത്തരവാദിത്തവും അമ്മയ്ക്കെന്ന് നടി ഹണി റോസ്. എന്നാൽ തെറി കേൾക്കുന്നത് മുഴുവനും താനാണ് എന്നായിരുന്നു ഹണി റോസിന്റെ മറുപടി. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയായിരുന്നു ഹണി റോസ് ഇക്കാര്യം പറഞ്ഞത്.
താൻ തന്നെയാണ് മകളുടെ കോസ്റ്റ്യൂം ഡിസൈൻ ചെയ്യുന്നതെന്ന് അമ്മ പറഞ്ഞു. ഏറ്റവും കൂടുതൽ കഷ്ടപ്പെട്ട് വസ്ത്രം വാങ്ങിക്കുന്നത് താനാണെന്നും എന്നാൽ ഒരിക്കലും തന്റെ പേര് ഹണി റോസ് പറയില്ലെന്നും അമ്മ പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളിൽ പലപ്പോഴും ഹണി റോസ് അധിക്ഷേപങ്ങൾക്കിരയാകാറുണ്ട്. വസ്ത്രത്തിന്റെ പേരിലും മറ്റും പലതരത്തിലുള്ള ട്രോളുകളായും താരം മാറിയിട്ടുണ്ട്. എന്നാൽ ഇക്കാര്യങ്ങളൊക്കെ ചിരിച്ചു തള്ളുകയാണ് നടി. സാമൂഹിക മാധ്യമങ്ങളിൽ വരുന്ന എല്ലാ കമന്റുകളും അമ്മ പരിശോധിക്കാറുണ്ടെന്നും ഹണി റോസ് പറയുന്നു.
എന്നാൽ മറ്റുള്ളവർ പറയുന്നത് കേട്ട് നിന്നാൽ നമുക്ക് ജീവിതം ഉണ്ടാകില്ലെന്ന് താരത്തിന്റെ അമ്മ പറയുന്നു. ‘ഓരോരുത്തരും അവരവരുടെ സൗകര്യം അനുസരിച്ച് പറയുന്നു, എഴുതുന്നു. നമ്മൾ അതിലേക്ക് ശ്രദ്ധിക്കാൻ പോകേണ്ടതില്ല. മറ്റുള്ളവർ പറയുന്നത് കേട്ട് നിന്നാൽ ജീവിതവും സന്തോഷവും ഉണ്ടാകില്ല. മറ്റുള്ളവരെ മറ്റുള്ളവരായിത്തന്നെ കാണാനുള്ള ബോധം വേണം’ – ഹണി റോസിന്റെ അമ്മ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]