
തെന്നിന്ത്യൻ സൂപ്പർതാരം ചിമ്പു നായകനാകുന്ന നാൽപ്പത്തി ഒൻപതാമത് ചിത്രം പ്രഖ്യാപിച്ചു. വിന്റേജ് ചിമ്പുവിനെ ഓർമിപ്പിക്കുന്ന തരത്തിലാണ് STR49 എന്ന് താത്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ഒരുങ്ങുന്നത്. ഡ്രാഗൺ, ഓ മൈ കടവുളേ പോലുള്ള ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത അശ്വത് മാരിമുത്തുവാണ് ചിത്രത്തിന്റെ സംവിധാനം.
എ ജി എസ് എന്റർടൈൻമെന്റാണ് STR49-ന്റെ നിർമാണം. തന്റെ ആരാധകനും പ്രതിഭാശാലിയുമായ സംവിധായകൻ അശ്വതിന്റെ കൂടെ പ്രവർത്തിക്കാൻ സാധിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് ചിമ്പു പറഞ്ഞു. പ്രേക്ഷകർക്ക് എല്ലാത്തരത്തിലും ആസ്വദിക്കാൻ സാധിക്കുന്ന കിടിലൻ എന്റർടെയ്നറായിരിക്കും ചിത്രമെന്നും ചിമ്പു അഭിപ്രായപ്പെട്ടു. എജിഎസ് നിർമിക്കുന്ന ഇരുപത്തി ഏഴാമത്തെ ചിത്രം കൂടിയാണിത്.
നേരത്തെ തന്റെ ഹിറ്റ് ചിത്രങ്ങളായ ദം, മൻമഥൻ, വല്ലവൻതുടങ്ങിയ ചിത്രങ്ങളുടെ ശൈലിയിലായിരിക്കും തന്റെ പുതിയ ചിത്രം ഒരുങ്ങുന്നതെന്ന് ചിമ്പു നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിലെ മറ്റു താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം. പി ആർ ഓ- പ്രതീഷ് ശേഖർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]