
ഒരുപിടി മികച്ച മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിച്ച നടിയാണ് നിത്യാ മേനോൻ. തിരുച്ചിത്രമ്പലം എന്ന ചിത്രത്തിലൂടെ ഈയിടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും നിത്യയെ തേടിയെത്തി. ഇപ്പോഴിതാ കരിയറിൽ താൻ നേരിട്ട വിമർശനങ്ങളെക്കുറിച്ചും അപഹാസ്യയായതിനെക്കുറിച്ചെല്ലാം തുറന്നുപറഞ്ഞിരിക്കുകയാണ് അവർ. അതിനെ എങ്ങനെ മറികടന്നുവെന്നും India Today-ക്ക് നൽകിയ അഭിമുഖത്തിൽ അവര് പറയുന്നു.
ഒരു സിനിമാ നടിക്ക് ചേരുന്ന രീതിയിൽ ശാരീരികമായി മാറ്റം വരുത്താൻ തന്നോട് പലരും ആവശ്യപ്പെട്ടിരുന്നെന്ന് നിത്യാ മേനോൻ പറഞ്ഞു. തെലുങ്കിലെ ആദ്യചിത്രം ചെയ്യുമ്പോൾ അവർക്ക് തന്റെ ചുരുണ്ട മുടി ഇഷ്ടപ്പെട്ടില്ല. വളരെ വിചിത്രമായിരിക്കുന്നു എന്നായിരുന്നു അവർ പറഞ്ഞത്. ഇപ്പോഴെല്ലാവരും ചുരുണ്ട മുടി ഇഷ്ടപ്പെടുന്നു. എന്നാൽ അന്ന് അങ്ങനെയായിരുന്നില്ല. നിങ്ങൾക്ക് പൊക്കം കൂടുതലാണെന്നും കുറവാണെന്നും തടിച്ചിട്ടാണെന്നും പുരികങ്ങളും മുടിയും വലുതാണെന്നുമെല്ലാം ആളുകൾ പറയും. പക്ഷേ തനിക്ക് വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ലെന്നും നിത്യ പറഞ്ഞു.
“എനിക്ക് ഞാനല്ലാതെ മറ്റൊന്നും ആകാനാവില്ല. ഞാനതൊരിക്കലും ചെയ്യില്ല. ഒരാളുടെ രൂപം അടിസ്ഥാനമാക്കി അയാളെ എങ്ങനെയാണ് വിമർശിക്കുക? താഴ്ന്ന ചിന്താഗതിയാണിതെങ്കിലും ആളുകൾ അങ്ങനെ ചെയ്യുന്നുണ്ട്. ഹൃദയമുള്ള ഒരാളാണ് നിങ്ങളെങ്കിൽ ഇത് നിങ്ങളെ ബാധിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. നിങ്ങൾക്ക് വികാരങ്ങളുണ്ടെങ്കിൽ അത് നിങ്ങളെ ബാധിക്കും. അങ്ങനെ ബാധിച്ചാൽ മാത്രമേ അത് മറികടന്ന് നിങ്ങൾ വളരുകയുള്ളൂ. നിങ്ങളെ ആരെങ്കിലും വെല്ലുവിളിക്കുകയാണെങ്കിൽ, നിങ്ങൾ ഭാഗ്യവാനും അനുഗ്രഹീതനുമാണെന്ന് വിശ്വസിക്കണമെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. വെല്ലുവിളികൾ ഏറ്റെടുത്ത് ഒരു മികച്ച വ്യക്തിയാകുകയാണ് വേണ്ടത്.” നിത്യാ മേനോൻ ചൂണ്ടിക്കാട്ടി.
ധനുഷ് നായകനാവുന്ന ഇഡ്ലി കടൈ എന്ന ചിത്രത്തിലാണ് നിത്യാ മേനോൻ ഇനി വേഷമിടുന്നത്. ധനുഷ് തന്നെയാണ് ചിത്രത്തിലെ നായകനും. തിരുച്ചിത്രമ്പളം എന്ന ചിത്രത്തിനുശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമാണ് ഇഡ്ലി കടൈ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]