
അടുത്ത സുഹൃത്തും മുന്‍ മന്ത്രിയുമായ ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നാലെ നടന് സല്മാന് ഖാന്റെ സുരക്ഷ സംബന്ധിച്ച വലിയ ആശങ്കകളാണ് ഉയര്‍ന്നിരുന്നത്. ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍നിന്ന് സല്മാന് ഖാനും ഭീഷണി നേരിടുന്ന സാഹചര്യത്തിലായിരുന്നു ഇത്. തുടര്‍ന്ന് സല്മാന് ഖാന് സുരക്ഷ മുംബൈ പോലീസ് ശക്തമാക്കിയിരുന്നു.
അതിസുരക്ഷ നല്കുന്ന കാറടക്കം ഇറക്കി താരവും മുന്‍കരുതല്‍ എടുത്തിരുന്നു. ലോറന്‍സ് ബിഷ്ണോയ് സംഘത്തില്‍ നിന്ന് പുതുതായി ലഭിച്ച ഭീഷണിയുടെ സാഹചര്യത്തില്‍ കൂടിക്കാഴ്ചകളില്‍നിന്നും സിനിമാ ഷൂട്ടിങുകളില്നിന്നും താരം വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ അടുത്ത സിനിമയായ സിക്കന്ദറിന്റെ ഷൂട്ടിങ് മുടങ്ങുന്നത് സംബന്ധിച്ച് ആരാധകരും വലിയ നിരാശയിലായിരുന്നു. എന്നാല്‍ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സിക്കന്ദറിന്റെ ഷൂട്ടിങ് പുനഃരാരംഭിച്ചിരിക്കുകയാണെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സല്‍മാനും തന്റെ ജോലി പുനഃരാരംഭിച്ചിട്ടുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പും സല്മാന് ഖാനുനേരെ വധഭീഷണി മുഴക്കി മുംബൈ ട്രാഫിക് പോലീസിന് സന്ദേശമെത്തിയിരുന്നു. അഞ്ചു കോടി രൂപ നല്കിയാല് ഭീഷണി അവസാനിപ്പിക്കാമെന്നായിരുന്നു വാട്സാപ്പിലൂടെ എത്തിയ സന്ദേശം. ഇതിന് പിന്നാലെ മാപ്പ് പറഞ്ഞുകൊണ്ട് പുതിയ സന്ദേശവും എത്തുകയുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]